വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന; ബേക്കറിയിൽ പരിശോധന നടത്തി ആരോഗ്യ വിഭാഗം
വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടിയിലെ മദ്രാസിയിലുള്ള വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. ...