Drug mafia - Janam TV
Thursday, July 17 2025

Drug mafia

രാത്രി പട്രോളിംഗിനിടെ ലഹരി സംഘത്തിന്റെ ആക്രമണം; പൂജപ്പുര എസ്‌ഐയെ കുത്തി ഗുണ്ട

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനുള്ള രാത്രികാല പട്രോളിംഗിനിടെ എസ്‌ഐക്ക് കുത്തേറ്റു. പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സുധീറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ...

കുന്നംകുളത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിനുപിന്നിൽ ലഹരി മാഫിയ, അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ: തൃശൂർ കുന്നംകുളം പഴുന്നാനയിൽ RSS പ്രവർത്തകന് വെട്ടേറ്റു. കുന്നംകുളം പഴുന്നാനയിൽ പൊടിയട വീട്ടിൽ ഷിബുവിനാണ് വെട്ടേറ്റത്. പഴുന്നാന സെന്‍ററിൽ വച്ച് ആറംഗ സംഘമാണ് ഷിബുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ...

കഞ്ചാവ് വിൽപനക്കാർ ഇവിടെയുണ്ട്’; രഹസ്യ വിവരത്തിനു പിന്നാലെ പോയ പൊലീസിനെ ആക്രമിച്ച് ലഹരി മാഫിയ

കോഴിക്കോട്: കൊയിലാണ്ടിയിൽ പൊലീസുകാർക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം. കഞ്ചാവ് വില്പനക്കാരെ തിരഞ്ഞുപോയ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നാല്‌ പൊലീസുകാർക്ക് പരിക്കേറ്റു. പഴയചിത്ര ടാക്കീസിന് സമീപത്തുവച്ചാണ് ...

അവരുടെ കാരവാനിലേക്ക് കയറിയാൽ മേഘ കൂട്ടത്തിൽ വീണതുപോലെ തോന്നും; മലയാള സിനിമയിൽ ലഹരി മാഫിയ ഉണ്ട്: ഭാഗ്യലക്ഷ്മി

ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ലഹരിയാരോപണങ്ങൾ ഉയരുന്നതിനിടെ മലയാള സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം വേണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായി ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ലഹരി ...

ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് റാക്കറ്റ്; സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണി; വെളിപ്പെടുത്തലുമായി കൊൽക്കത്തയിലെ ഡോക്ടറുടെ സഹപ്രവർത്തകർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സം​ഗ കൊലപാതകത്തിൽ ​അതീവ ​ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്ടറുടെ സഹപ്രവർത്തകർ. കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് ...

വഴിയിലൂടെ പോയവരെ എല്ലാം മർദ്ദിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു; കൺസ്യൂമർ ഫെഡ് ജീവനക്കാരിക്കും മർദ്ദനം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം

തിരുവനന്തപുരം: അമ്പൂരിൽ ലഹരി സംഘത്തിന്റെ വിളയാട്ടം. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ നടു റോഡിൽ വച്ച് മർദ്ദിച്ച് പണം അപഹരിച്ചു. രക്ഷിക്കാനെത്തിയ ഭർത്താവിനെയും ജീവനക്കാരനെയും ലഹരി സംഘം മർദ്ദിച്ചു. ...

കല്യാണ വീട്ടിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ചതിന്റെ പ്രകോപനം; ഗുണ്ടാ സംഘം വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരിയിൽ ലഹരി മാഫിയകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ നവാസിനെയാണ് ഗുണ്ടാ സംഘം കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിന്റെ ...

ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖ് മയക്കുമരുന്ന് മാഫിയയുടെ ‘മാസ്റ്റർ മൈൻഡ് ആൻഡ് കിം​ഗ്’; എം. കെ സ്റ്റാലിനുമായും ഉദയനിധി സ്റ്റാലിനുമായും അടുത്ത ബന്ധം

ചെന്നൈ: 2000 കോടിരൂപയുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായിരുന്ന തമിഴ്സിനിമ നിർമാതാവ് ജാഫർ സാദിഖിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് മയക്കുമരുന്ന് കടത്ത് ...

സ്ഥല വിൽപ്പനയെ ചൊല്ലിയുള്ള തർക്കം; ലഹരി മാഫിയകളുടെ ആക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റു

കോഴിക്കോട്: കൂടത്തായിയിൽ ലഹരി മാഫിയകളുടെ ആക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റു. കൂടത്തായി സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ...

തലസ്ഥാനത്തെ ലഹരിക്കടത്ത്; പ്രതികൾക്ക് 11 വർഷം തടവ്

തിരുവനന്തപുരം: ലഹരിക്കടത്തുക്കാർക്ക് കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലെ മൂന്ന് പ്രതികൾക്കും 11 വർഷം വീതം തടവും 2,1000 രൂപ വീതം ...

തിരുവനന്തപുരത്ത് 14 കാരിയുടെ മരണകാരണം ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിനു കാരണം അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് ആണ് എന്ന് പ്രാഥമിക നിഗമനം. സിവിൽ പോലീസ് ...

‘ലൂസിഫറില്‍ എഴുതിയത് സംഭവിച്ചു’; ഡ്രഗ് മാഫിയ പിടി മുറക്കി; രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയിട്ട് കാര്യമില്ല; വിമർശനവുമായി മുരളി​ഗോപി

മുരളി ​ഗോപി കഥയും തിക്കഥയും രചിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഒരു മാസ് ചിത്രം എന്നതിനപ്പുറം സമൂഹത്തെ പിടിച്ചു മുറുക്കുന്ന ...

മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ രഹസ്യ സ്‌ക്വാഡ്; ലഹരിമാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് സംഘടന; നേതാക്കളുടെ ലഹരികേസുകൾ ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങൾ

കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ ഭാരവാഹിത്വത്തിന്റെ മറവിൽ ...

ഭീകര വാദ സംഘടനകൾ കേരളത്തിൽ എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകൾ;സംയുക്ത അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ;ഹൈറേഞ്ചുകളിലെ നിശാപാർട്ടികളിൽ ലഹരി ഒഴുകുമെന്ന് സൂചന;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി

കൊച്ചി:ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകിയത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.ഇവയിൽ കൂടുതലും സിന്തറ്റിക് ലഹരികളാണ്. കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകിയെത്തിയത് .ന്യൂ ഇയർ ...

ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങില്ല; ഉത്തരവ് ഇറങ്ങിയ ശേഷം നാളെ ജയിൽമോചനം

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് ജയിലിൽ ഹാജരാക്കിയ ശേഷം മാത്രമേ ...