കോഴിക്കോട്: കൂടത്തായിയിൽ ലഹരി മാഫിയകളുടെ ആക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റു. കൂടത്തായി സ്വദേശി ഇബ്രാഹിമിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. സ്ഥല വിൽപ്പനയെ തുടർന്നുണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കും കൊലപാതക ശ്രമത്തിലേക്കും എത്തുകയായിരുന്നു. കയ്യിന് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.