himachal pradesh - Janam TV
Friday, November 7 2025

himachal pradesh

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ഷിംല: ഹിമാചൽ പ്രദേശിൽ പറന്നുയർന്ന പാരാഗ്ലൈഡർ തകർന്നുവീണ് വിനോദസഞ്ചാരി മരിച്ചു. ഗുജറാത്ത് സ്വദേശിയായ സതീഷാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാരാഗ്ലൈഡർ പൈലറ്റ് സൂരജ് പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന്റെ ...

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 34 ...

ഹിമാചൽ പ്രദേശിൽ കനത്തമഴയും വെള്ളപ്പൊക്കവും; 69 മരണം, 37 പേരെ കാണാതായി

ഷിംല: ഹിമാചൽപ്രദേശിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 69 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. 37-ലധികം ആളുകളെ കാണാതായതായാണ് വിവരം. ഷിംലയിലെ ...

അണ്ടർ 19 വനിതാ ഏകദിനം; കേരളത്തെ തോല്പിച്ച് ഹിമാചൽപ്രദേശ്, ബാറ്റിങ്ങിൽ തിളങ്ങി ശ്രേയ സിജു

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ഹിമാചൽപ്രദേശിനോട് തോൽവി. 54 റൺസിനാണ് ഹിമാചൽപ്രദേശ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽപ്രദേശ് 50 ...

150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്‌ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ ‘ഖടാഖട്ട്’ സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ ...

തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവി; ഹിമാചൽ പ്രദേശിലെ എല്ലാ പാർട്ടി യൂണിറ്റുകളും പിരിച്ചുവിട്ട് കോൺഗ്രസ്

ഷിംല: ഹിമാചൽ പ്രദേശിലെ ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെയുള്ള പാർട്ടി യൂണിറ്റുകൾ പിരിച്ച് വിട്ട് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെയും രാജ്യസഭയിലെയും കനത്ത പരാജയങ്ങൾക്ക് പിന്നാലെയാണ് നടപടി. പ്രദേശ് ...

അനുമതിയില്ലാതെ മസ്ജിദ് നിർമാണം; സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു

‌ഷിംല: അനധികൃത നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ പ്രതിഷേധമുയർന്ന ഹിമാചലിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന ...

രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെരച്ചിൽ; ഹിമാചലിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

പത്തനംതിട്ട: ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും. 56 വർഷങ്ങൾക്ക് മുമ്പ് കാണാതായ പത്തനംതിട്ട സ്വദേശി ...

അനുമതി ഒരു നിലയ്‌ക്ക് മാത്രം, പണിയുന്നത് അഞ്ച് നില പളളി; ഷിംലയിലെ അനധികൃത മോസ്‌ക് നിർമാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ സാൻജൗലി മേഖലയിലെ അനധികൃത മോസ്‌ക് നിർമാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഒരു നിലയ്ക്ക് മാത്രം അനുമതി വാങ്ങി അഞ്ച് നിലയിലാണ് മോസ്‌ക് പണിയുന്നത്. ...

ഹിമാചലിലെ മേഘവിസ്ഫോടനം; മരണം 13 ആയി; മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഷിംല: ​ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു. 40-ലധികം ...

വിസയില്ല, മറ്റ് രേഖകളുമില്ല ; ഹിമാചലിലെ വനത്തിനുള്ളിൽ താമസിച്ചിരുന്ന റഷ്യൻ ദമ്പതികൾ അറസ്റ്റിൽ

ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അനധിക‍ൃതമായി താമസിച്ചുവന്ന റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. ധരംശാലയിലെ മ​ക്ലിയോഡ്​ഗഞ്ചിൽ നിന്നാണ് വിദേശ ദമ്പതികളെ പിടികൂടിയത്. ഡെനിസ് ലാറിന, യൂലിയ സുലനോവ എന്നിവരാണ് ...

ഹിമാചലിലെ മേഘവിസ്ഫോടനം; ദുരിതബാധിതർക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് കങ്കണ റണാവത്ത്; സ്ഥലം ഉടൻ സന്ദർശിക്കുമെന്ന് മാണ്ഡി എംപി

ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തം അതീവ ദുഃഖകരമെന്ന് മാണ്ഡി എംപി കങ്കണാ റണാവത്ത്. ദുരിത ബാധിതരായ ആളുകളെ സന്ദർശിക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ...

ഹിമാചലിലെ മേഘ വിസ്ഫോടനം; 50 പേരെ കാണാനില്ല; മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ...

പാർക്കിം​ഗ് ഒന്ന് പാളി, കാർ വീണത് 30 അടി താഴ്ചയിലേക്ക്; ഡ്രൈവർ യുവതിക്ക് ​ഗുരുത പരിക്ക്

പാർക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം തെറ്റി 30 അടി താഴ്ചയിലേക്ക് വീണു. വാഹനം ഓടിച്ചിരുന്ന യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റു. കാർ റിവേഴ്സ് എടുക്കുമ്പോഴായിരുന്നു സംഭവം. ഹിമാചലിലെ ...

ഷിംലയിൽ ഓറഞ്ച് അലർട്ട്; പെരുമഴയും മണ്ണിടിച്ചിലും; ഗതാഗതം സ്തംഭിച്ചു

ഷിംല: ഷിംലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസവും കനത്ത മഴയാണ് ഷിംലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായത്. ...

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു, നാലുപേർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിൽ എച്ച്.ആർ. ടി. സിയുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ 4 പേർ മരിച്ചു. ജുബ്ബാലിലെ കെഞ്ചി മേഖലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. രോഹ്‌റു ...

അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ

ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ‌ നാല് ദിവസങ്ങൾക്കിപ്പുറവും പുരോ​ഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്ക്ക് ...

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് , ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ...

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ നേരിയ തോതിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചയോടെയാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ...

കാവിയിൽ മുങ്ങി ഹിമാചൽപ്രദേശ്; നാല് മണ്ഡലങ്ങളിലും വിജയക്കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥികൾ, കങ്കണയ്‌ക്കും അനുരാഗ് ഠാക്കൂറിനും വൻ ഭൂരിപക്ഷം

ഷിംല: എൻഡിഎ സർക്കാരിനൊപ്പം നിന്ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ. സംസ്ഥാനത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കാണ് ജയം. ഹാമിർപുരിൽ സിറ്റിംഗ് എംപി കൂടിയായ അനുരാഗ് ഠാക്കൂർ, ...

സിനിമ വളരെ മോശമാണെങ്കിൽ ആളുകൾ പകുതിക്ക് വച്ച് ഇറങ്ങിപോകും; ഹിമാചൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ

ധരംശാല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കി വീണ്ടും ...

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അനുരാഗ് താക്കൂർ

ഹമീർപൂർ : വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്നും ജനങ്ങൾക്ക് ...

ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചാൽ പോരാ, ചായ വിൽക്കുന്നവനേ പാവപ്പെട്ടവന്റെ വേദന മനസിലാകൂ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ

രാംപൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. രാജകീയ സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്നവർക്ക് എങ്ങനെയാണ് പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും ...

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച; 60 റോഡുകൾ അടച്ചു; മേഘവിസ്ഫോടന സാധ്യതയെന്ന് മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടുമായി കാലാവസ്ഥാ കേന്ദ്രം

ഷിംല: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽപ്രദേശിലെ 60 റോഡുകൾ അടച്ചു. മൂന്ന് ദേശീയ പാതകളിലെയും ഗതാഗതം വിലക്കിയിട്ടുണ്ട്. പത്ത് ജില്ലകളിൽ അടുത്ത 48 മണിക്കൂറുകളിൽ മേഘവിസ്ഫോടനത്തിനും ആലിപ്പഴ ...

Page 1 of 5 125