റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അനുരാഗ് താക്കൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 09:19 am IST
Facebook
Twitter
WhatsAppTelegram

ഹമീർപൂർ : വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്നും ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ” തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇന്ന് കോൺഗ്രസുകാർ എല്ലാവരും ഭയക്കുകയാണ്. രാഹുൽ ആദ്യം അമേഠി വിട്ട് വയനാട്ടിലെത്തി. വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയന്ന് റായ്ബറേലിയിലേക്ക് പോയി. രാഹുൽ അവിടെയും പരാജയപ്പെടാൻ പോവുകയാണ്.

ജനങ്ങൾക്ക് ഇപ്പോൾ കോൺഗ്രസിനെ മടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കോൺഗ്രസ് നേതാക്കൾക്ക് ഭയമാണ്. സൂറത്തിലും ഇൻഡോറിലുമൊന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിട്ടില്ല. അവിടെ രാഹുൽ ഗാന്ധിയും കളം വിട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് പോലും നേതൃത്വത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകാത്ത സ്ഥിതിയാണെന്നും” അനുരാഗ് താക്കൂർ പറയുന്നു.

ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ” പ്രധാനമന്ത്രി സ്ഥാനത്തേക്കോ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കോ എല്ലാം പ്രവർത്തകർക്ക് എത്താവുന്ന പാർട്ടിയാണ് ബിജെപി. അത് തന്നെയാണ് ബിജെപിയുടെ ശക്തിയും. 2019ലെ റെക്കോർഡ് മറികടന്ന് വലിയ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കണമെന്നാണ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഹിമാചലിൽ എല്ലാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും” അദ്ദേഹം പറഞ്ഞു. ഹിമാചലിലെ ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് താക്കൂർ ജനവിധി തേടുന്നത്. അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

Tags: CongressBJPhimachal pradeshFEATURED2anurag thackur
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies