ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്തവാളത്തിന് നേരെ ബോംബ് ഭീഷണി. പുലർച്ചെയോടെ ഇ -മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയണമെന്നുമായിരുന്നു സന്ദേശം.
സന്ദേശത്തിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു.















