കുടുംബതർക്കം കൊലപാതകത്തിൽ കലാശിച്ചു: ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു, സിസിടിവി ദൃശ്യം വയറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബതർക്കം കൊലപാതകത്തിൽ കലാശിച്ചു: ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു, സിസിടിവി ദൃശ്യം വയറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 12:59 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് 24 വയസ്സുകാരിയായ വീട്ടമ്മയെ ഭർത്താവ് പരസ്യമായി കുത്തിക്കൊന്നു. സൂര്യപെട്ട് ജില്ലയിലെ കോടാട് ടൗണിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജെഗ്ഗയ്യപേട്ട സ്വദേശിനിയായ ശിരീഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവും ലോറി ഡ്രൈവറുമായ മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

​ആറ് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ശിരീഷയും മണിദീപും. ഇവർക്ക് നാല് വയസ്സുള്ള മകനുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി മണിദീപ് മദ്യപിച്ചെത്തി ശിരീഷയെ ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ച മുൻപ് ശിരീഷ മകനെയും കൂട്ടി ആന്ധ്രാപ്രദേശിലെ ജെഗ്ഗയ്യപേട്ടയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
​
ശിരീഷ വീട്ടിൽ നിന്നും പണവുമായി കടന്നുകളഞ്ഞു എന്ന് മണിദീപ് നൽകിയ പരാതിയെത്തുടർന്ന്, ഇരുവരെയും ചർച്ചകൾക്കായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബുധനാഴ്ച വൈകുന്നേരം സ്റ്റേഷനിൽ വെച്ച് നടന്ന കൗൺസിലിംഗിലും മണിദീപിനൊപ്പം പോകാൻ ശിരീഷ തയ്യാറായില്ല. ഇക്കാര്യം എഴുതി നൽകാമെന്ന് സമ്മതിച്ച് അമ്മായിക്കൊപ്പം സ്റ്റേഷന് പുറത്തിറങ്ങിയ ശിരീഷയെ മണിദീപ് പിന്തുടരുകയായിരുന്നു. രാത്രി എട്ടു മണിയോടെ ഓട്ടോയിൽ കയറാൻ ശ്രമിക്കുന്നതിനിടെ മണിദീപ് ശിരീഷയെ ബലമായി പിടിച്ചു വലിച്ചിറക്കി. പ്രാണരക്ഷാർത്ഥം അടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറി. എന്നാൽ പിന്നാലെ പാഞ്ഞെത്തിയ മണിദീപ് കടയ്‌ക്കുള്ളിൽ വെച്ച് ശിരീഷയുടെ നെഞ്ചിലും തോളിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു.

​നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ മണിദീപ് പിന്തിരിഞ്ഞില്ല. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച പോലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശിരീഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags: Hyderabadhusband killed wife
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies