injured - Janam TV
Sunday, July 13 2025

injured

നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറിയത് നിർത്തിയിട്ട ലോറിയിലേക്ക്; വിദ്യാർത്ഥികളടക്കം 22 പേർക്ക് പരിക്ക്

ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരിക്കേറ്റു. ...

ബ്രേക്ക് പോയ ബസ് വാഹനങ്ങളിൽ പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം, 17 പേർക്ക് ​ഗുരുതര പരിക്ക്

ബ്രേക്ക് നഷ്ടമായ ബസ് നിരവധി വാഹനങ്ങളെയും കാൽനടക്കാരെയും ഇടിച്ചുത്തെറിപ്പിച്ചു. മൂന്ന് പേർ മരിക്കുകയും 17പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ കുർലയിലെ എൽബിഎസ് റോഡിലാണ് ദാരുണ സംഭവം. ബ്രിഹാൻ ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; അവധിയിലായിരുന്ന സൈനികന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനികന് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ജമ്മുകശ്മീരിൽ പുൽവാമ അവന്തിപ്പോറയിൽ അവധിയിലായിരുന്ന സൈനികന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ സൈനികൻ ദെൽഹയർ മുഷ്താഖിന് ...

കാന്താരയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഋഷഭ് ഷെട്ടി സംവിധായകനും നായകനുമായെത്തിയ ബ്ലോക്ബസ്റ്റർ സിനിമയായ കാന്താരയുടെ പ്രീക്വൽ ജോലികൾ ...

ഇടിമിന്നലേറ്റ് 20കാരിയുടെ കാലിന് പൊള്ളൽ; കോഴിക്കോട് 8 വീടുകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ പൊള്ളലേറ്റ് വിദ്യാർത്ഥിനിയുടെ കാലിന് പരിക്ക്. കോഴിക്കോട് ചേളന്നൂർ സ്വദേശി മാളവികയ്ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ ഉൾപ്പെടെ, പ്രദേശത്തെ 8 വീടുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞ ...

മഹാനദിയിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്; ജീവിതത്തിലേക്ക് ‘ചുമലിലേറ്റി’ നാവിക സേനാം​ഗങ്ങൾ

നടുക്കടലിൽ‌ മരണത്തെ മുഖാമുഖം കണ്ട യുവതിയെ ജീവിതത്തിലേക്ക് 'ചുമലിലേറ്റി' നാവിക സേനാം​ഗങ്ങൾ. ഒഡിഷയിലെ മഹാനദിയിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ചാണ് സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റത്. ഇന്ത്യൻ നേവിയുടെ ഡൈവിം​ഗ് ...

സഞ്ജുവിന്റെ സിക്സർ പതിച്ചത് ആരാധികയുടെ മുഖത്ത്, നിലവിളിച്ച് യുവതി, ക്ഷമാപണവുമായി താരം

ജെഹന്നാസ്ബെർ​ഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിം​ഗ് വെടിക്കെട്ടാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റെക്കോർഡ് ടി20 സ്കോറാണ് ഇന്ത്യ കുറിച്ചത്. തിലകും സഞ്ജുവും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ പ്രോട്ടീസ് ...

ചികിത്സയ്‌ക്കായി ഫോർട്ട് കൊച്ചിയിലെത്തി; കാനയിൽ വീണു; ഫ്രഞ്ച് പൗരന് പരിക്ക്

എറണാകുളം: ഫോർട്ട് കൊച്ചിയിലെത്തിയ വിദേശ പൗരന് കാനയിൽ വീണ് പരിക്ക്. നടപ്പാത നിർമാണത്തിനായി തുറന്നിട്ട കാനയിൽ വീണാണ് ഫ്രഞ്ച് പൗരനായ ലാൻഡന് പരിക്കേറ്റത്. ചികിത്സയ്ക്കായി ഫോർട്ട് കൊച്ചിയിലെത്തിയതായിരുന്നു ...

ബസിന്റെ മുൻ വാതിൽ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്ക്

തൃശൂർ: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. ചേറ്റുവ സ്വദേശി ഗ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബസിന്റെ മുൻ വാതിൽ അടയ്ക്കാതിരുന്നതാണ് അപകട ...

ജനങ്ങളുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; കശ്മീരിലെ ​ഗ്രനേഡ് ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീന​ഗർ: ശ്രീന​ഗറിൽ ​ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ​ഈ ആക്രമണം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ഒമർ അബ്ദുള്ള ...

ഒമ്നി ട്രക്കിലേക്ക് പാഞ്ഞുകയറി, 6-പേർ തത്ക്ഷണം മരിച്ചു; അഞ്ചുപേർക്ക് ​ഗുരുതര പരിക്ക്

ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒ‍ഡീഷയിലെ സുന്ദർ​ഗഡ് ജില്ലയിലെ തപരിയ-​ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേ​ഗത്തിലായിരുന്ന ...

ബസ് കലുങ്കിൽ ഇടിച്ചുകയറി, 12 പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് ​ഗുരുതര പരിക്ക്

ബസ് കലുങ്കിലേക്ക് പാഞ്ഞു കയറി 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.ഇവരിൽ മിക്കവരുടെയും നില ഗുരുതരമെന്നാണ് വിവരം. രാജസ്ഥാനിലെ സികാറിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു നടുക്കുന്ന അപകടം. സലാസറിൽ ...

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ...

അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന്റെ തലയ്‌ക്ക് ഗുരുതര പരിക്ക്; ജീവനക്കാർ മുറിവിൽ ചായപ്പൊടി ഇട്ട് സ്വയം ചികിത്സ ചെയ്തുവെന്ന് പിതാവ്

കണ്ണൂർ: അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വെടിവെപ്പിൻചാലിൽ ഇന്നലെയാണ് സംഭവം നടന്നത്. തലയിൽ ആഴത്തിൽ പരിക്കേറ്റ മൂന്നര വയസുകാരനെ ആശുപത്രിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് ...

മാൾ ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നടിക്ക് പരിക്ക്; വീഡിയോ

തെലങ്കാനയിലെ തോരൂറിൽ മാൾ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺ​ഗ്രസ് നേതാവ് ...

പേജർ കൂട്ടസ്ഫോടനം: ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു; 2,700 ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര ...

വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവം; സബ് കളക്ടറെയും കേസിൽ കക്ഷി ചേർത്ത് കോടതി

കോഴിക്കോട്: വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദ്ദേശം ...

ഉരുൾപൊട്ടൽ തനിച്ചാക്കി; ദുരന്തം മറക്കും മുമ്പ് ശ്രുതിയെ തേടി അടുത്ത ദുരന്തം; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ഗുരുതരപരിക്ക്

വയനാട്: നേരം പുലരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അട്ടമലയെയും ചൂരൽ മലയെയും ഇളക്കിയെത്തിയ ഉരുൾ മുണ്ടക്കൈയെന്ന ഗ്രാമത്തെ ഒറ്റ രാത്രി കൊണ്ടാണ് ഇല്ലാതാക്കിയത്. ആ കൂട്ടത്തിൽ ശ്രുതിക്ക് ...

ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുബനി, ഔറം​ഗബാദ്, സുപൗൾ, നളന്ദ, ലഖിസരൈ, പട്ന, ജമുയി, ഗോപാൽഗഞ്ച്, ...

നാരായൺപൂരിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഢിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ഐടിബിപിയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ ...

സ്ലൊവാക്യ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്‌ക്ക് നേരെ വെടിവെപ്പ് ; വെടിയുതിർത്തത് നാല് തവണ; പരിക്കേറ്റ ഫിസോ തീവ്രപരിചരണ വിഭാഗത്തിൽ

ലുബ്ലിയാന: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്ക്ക് വെടിവെപ്പിൽ പരിക്ക്. ഹാൻഡ്ലോവയിലെ ഹൗസ് ഓഫ് കൾച്ചറിന് മുന്നിൽ വച്ചാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തത്. സർക്കാർ യോഗത്തിൽ ...

രോഹിത് ശർമ്മയ്‌ക്ക് പരിക്ക്..! ഐ.പി.എല്ലിൽ ഇനി ഇംപാക്ട് പ്ലെയർ മാത്രം? വെളിപ്പെടുത്തി മുംബൈ താരം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇംപാക്ട് പ്ലെയറാക്കിയത് പരിക്കിനെ തുടർന്നെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറംവേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ഇംപാക്ട് പ്ലെയറാക്കിയത്. എന്നാൽ ...

ഈദ് പെരുന്നാളിന് വീട് മോടി പിടിപ്പിക്കാൻ മണ്ണെടുക്കുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

യമുനാനഗർ: ഈദ് പെരുന്നാളിനോടനുബന്ധിച്ച് വീട് മോടിപിടിക്കാൻ മണ്ണെടുക്കവെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. യമുനാനഗറിലെ റാത്തോളിയിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം ...

കാർ മരത്തിലിടിച്ചു കയറി; കൈക്കുഞ്ഞിന് ​ദാരുണാന്ത്യം; അമേരിക്കയിലെ ഇന്ത്യൻ കുടുംബം ഗുരുതരാവസ്ഥതിയിൽ

അമേരിക്കയിലെ ജാക്സൺ ‍കൗണ്ടിൽ നടന്ന കാറപകടത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളുടെ ഒരുവയസുള്ള മകനാണ് മരിച്ചത്. 11കാരനായ മൂത്ത മകനും ​ദമ്പതികൾക്കും ​ഗുരുതരമായി പരിക്കേറ്റു. ഫ്ലോറിഡയിൽ താമസിക്കുന്ന ...

Page 2 of 3 1 2 3