Kerala Crime News - Janam TV

Kerala Crime News

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ ചെറുപുഴ വാഴക്കുണ്ടത്ത് സംഭവം, സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: ചെറുപുഴ വാഴക്കുണ്ടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്ങോം സ്വദേശി ജോസുകുട്ടിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; വീട്ടിൽ സൂക്ഷിച്ച കീടനാശിനിയുടെ ദ്രാവകം ഉള്ളിൽ ചെന്നെന്ന് നിഗമനം, വിശദ റിപ്പോർട്ടിനായി കാത്ത് പൊലീസ്

ഇടുക്കി: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിച്ചതിനെ തുടർന്ന് പുറത്തുവന്ന ദ്രാവകം കുട്ടികൾ ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം; പൊലീസ് കസ്റ്റഡിയിലെടുത്ത 21കാരി വനിതാ എഎസ്ഐയെ കടിച്ചു, തൃശൂരിൽ യുവതി അറസ്റ്റിൽ

തൃശൂർ: മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി പൊലീസിനെതിരെയും അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ തൃശൂർ ചാഴൂർ സ്വദേശിനി റഹ്മത്ത് (21) അറസ്റ്റിലായി. പൊലീസ് ...

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ അപകടം; ബൈക്കിലുണ്ടായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ആണ് മരിച്ചത്. ...

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മോഷണം സ്ഥിരീകരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ ...

കോട്ടയത്ത് 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ. മുണ്ടക്കയം എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറും കോരുത്തോട് സ്വദേശിയുമായ ഇ.സി. അരുണ്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ...

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനോലി പുഴയിൽ ചൂണ്ടയിട്ട് വീട്ടിലേക്ക് ...

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

പത്തനംതിട്ട: മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (37), ...

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: ഓട്ടം വിളിച്ചെത്തിച്ച ഊബർ കാർ ഡ്രൈവറുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. കഠിനംകുളത്താണ് സിനിമയെ വെല്ലുന്ന ...

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

ഹരിപ്പാട്: കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. കേസിലെ 13കാരിയായ പെൺകുട്ടിയെ ഒഴികെ മറ്റ് മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് ...

അമ്മയുടേതടക്കം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ; 2022 മുതൽ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; മകളുടെ മുന്നിൽ ലൈംഗിക വൈകൃതം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലം: ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ വിൽപ്പന നടത്തിയെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ ...

ഹരിപ്പാട് കരുവാറ്റയിൽ വയോധികന്റെ കൊലപാതകം: പിന്നിൽ കൗമാരസംഘമെന്ന് പൊലീസ്; ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രിത കൊല, 13കാരിയും മൂന്ന് വിദ്യാർഥികളും കസ്റ്റഡിയിൽ, കൊലദൃശ്യം 13കാരിയെ വീഡിയോ കോളിൽ കാണിച്ചു

ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന 70കാരനെ കൈകാലുകൾ ബന്ധിച്ച് കഴുത്തിൽ തുണിയും പുതപ്പും മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും ...

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയശേഷം ഒളിവിൽ പോയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷ് (31), കൊറ്റൻ സുനിൽ എന്നയാളാണ് ...

വാടകവീട്ടിലെ കിടപ്പുമുറിയിൽ അച്ഛനും 17കാരിയായ മകളും മരിച്ച നിലയിൽ; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരേ ഹുക്കിൽ

കാസർകോട്: കാസർകോട് മീപ്പുഗിരിയിൽ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ...

ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പൊലീസ് ...

തൃശ്ശൂരിൽ വഴിയാത്രക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി; ക്രിമിനൽ കേസിലെ പ്രതി ശരത്ത് അറസ്റ്റിൽ, അപരിചിതരെ മർദ്ദിക്കുന്നത് പതിവെന്ന് പോലീസ്

തൃശ്ശൂർ: നഗരമധ്യത്തിൽ വഴിയാത്രക്കാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ഒ റോഡ് ജംഗ്ഷനിലെ സബ്‌വേയിൽ നടന്ന ...

അഭിമന്യു വധക്കേസ് ; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പറഞ്ഞ് 16 പ്രതികൾ കോടതിയിൽ ഹാജരായില്ല, അടുത്ത വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് കോടതി

എറണാകുളം: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ പ്രതികൾ വീണ്ടും കോടതിയിൽ ഹാജരായില്ല. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയിൽ എത്താതിരുന്നത്. എന്നാൽ ...

മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’;ചത്താലും ഭയമില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി, ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ: പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദത്തിൽ. ‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’ എന്ന ...

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തൃശൂർ: ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ എത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാൾ സ്ത്രീവേഷം ധരിച്ചെത്തിയതാണ് കേസിലെ നിർണായക വഴിത്തിരിവായത്. തൊടുപുഴ ...

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് രംഗത്ത്. കീഴടങ്ങില്ലെന്നും, "പറ്റുമെങ്കിൽ കണ്ടുപിടിക്കൂ" എന്ന വെല്ലുവിളിയുമായാണ് അർജുൻ പുതിയ ...

പുതുക്കാട് വാഹനാപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം; വാക്കുതർക്കത്തിന് പിന്നാലെ തമിഴ്നാട് സ്വദേശികൾ വാഹനം ഇടിപ്പിച്ചെന്ന് ആരോപണം; റിജാസിന്റെ മരണത്തിൽ റൂറൽ എസ്പിക്ക് പരാതി

തൃശൂർ: പുതുക്കാട് ദേശീയപാതയിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. പട്ടാമ്പി സ്വദേശിയായ റിജാസ് (22) അപകടത്തിൽ മരിച്ച സംഭവം വാഹനാപകടമല്ല, ...

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

കാസർകോട്: പ്രായപൂർത്തിയാകാത്ത 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ...

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ വധക്കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ ...

ക്ഷേത്രമോഷണത്തിന് എത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ; പരശുവയ്‌ക്കൽ ഇടനാട്ടുകോണം ക്ഷേത്രത്തിൽ നാടകീയ സംഭവം, പ്രതി പോലീസിന്റെ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കൽ മേലേക്കോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെന്നാണ് ...

Page 1 of 2 12