ladak - Janam TV
Friday, November 7 2025

ladak

ലഡാക്ക് കലാപകാരി സോനം വാങ്ചൂകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി; കേന്ദ്ര ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും

ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചൂകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് സോനം വാങ്ചൂകിനെ പാർപ്പിച്ചിരിക്കുന്നത്. ...

ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ; പിടിയിലായത് ലേയിൽ നിന്ന്;  നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ. ഡിജിപി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ലഡാക്ക് പോലീസ് സംഘമാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ ...

ലഡാക്ക് സംഘർഷത്തിന് പിന്നിൽ വിദേശ ശക്തി?? സോനം വാങ്ചുക്കിന്റെ എൻജിഒയുടെ ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി; അന്വേഷണം ശക്തമാക്കി സിബിഐ

ലഡാക്ക്: ലഡാക്ക് സംഘർഷത്തിന് പിന്നിലെ  ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. സോനം വാങ്‌ചുക്കിന്റെ എൻജിഒകളുടെ വിദേശഫണ്ടിം​ഗ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് ...

14,300 അടി ഉയരത്തിൽ തലയുയർത്തി ഛത്രപതി ശിവജി മഹാരാജ്; ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം പ്രതിമ സ്ഥാപിച്ച് സൈന്യം

ലഡാക്ക്: അധിനിവേശത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്നും സ്വാഭിമാനമുണർത്തി നവയുഗത്തിന് നാന്ദി കുറിച്ച ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ചൈനയുമായി സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഭാരതത്തിന് സ്വന്തം; ലഡാക്കിലെ ന്യോമ എയർബേസ് സജ്ജമായി; ചൈനയിലേക്കും ഒരു കണ്ണ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം ഇനി ഭാരതത്തിൽ. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം 13,000 അടി ഉയരത്തിൽ നിർമിച്ച ന്യോമ എയർബേസ് ...

ചൈനയുടെ കളി നടക്കില്ല; 18,600 അടി ഉയരത്തിൽ, പാങ്കോങ്ങിലേക്ക് ഇരട്ടത്തുരങ്കം നിർമിക്കാൻ കേന്ദ്രസർക്കാർ; ചെലവ് 6,000 കോടി 

ന്യൂഡൽഹി:  ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ കേല ചുരത്തിലൂടെ ഇരട്ടത്തുരങ്കം നിർമിക്കാനുള്ള സാധ്യതകൾ തേടി കേന്ദ്രസർക്കാർ. ഏഴ് കിലോ മീറ്റർ ദൈർഘ്യം വരുന്ന ടണൽ നിർമാണത്തിന് ഏകദേശം 6,000 ...

കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റം; നിയന്ത്രണരേഖയിൽ നിന്നും താത്കാലിക ടെന്റുകൾ നീക്കം ചെയ്തു; പട്രോളിം​ഗ് ഉടൻ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയായ കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റം ആരംഭിച്ചു. തര്‍ക്കം ആരംഭിച്ച പാംഗോങ്‌ തടാകത്തിന് സമീപത്തുള്ള ഡെപ്‌സാങ്ങ്, ഡെംചോക്ക് മേഖലകളിലെ താൽക്കാലിക സൈനിക ടെന്റുകൾ ...

ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ; രണ്ട് സൈനികർക്ക് വീരമൃത്യൂ

ശ്രീന​ഗർ: ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ രണ്ട് സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ ഒരു ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ...

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ലഡാക്ക്: കാർഗിലിനടുത്തുള്ള ലഡാക്ക് മേഖലയിൽ ഭൂചലനം രേഖപ്പെടുത്തി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി. രാത്രിയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചനം രേഖപ്പെടുത്തിയത്. 10 കിലോമീറ്റർ ആഴത്തിലാണ് ...

ലഡാക്കിലും ഇനി യാത്ര എളുപ്പം; കാർഗിൽ-സൻസ്‌കർ പാതയുടെ ചിത്രങ്ങൾ പങ്കുവെച്ച് നിതിൻ ഗഡ്കരി

ലഡാക്ക്: ലഡാക്കിലെ കാർഗിൽ-സൻസ്‌കർ പാതയുടെ നവീകരണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്- 301 ന്റെ ഭാഗമായ കാർഗിൽ മുതൽ ...

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; ഒൻപത് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ലഡാക്കിലെ ലേയ്ക്ക് സമീപം സൈനികരുടെ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ ഒരാളെ ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് സൈനികരും ഒരു ജൂനിയർ ...

ലഡാക്കിൽ സോജി ലാ ടണൽ 2030-ൽ യാഥാർത്ഥ്യമാകും; 4 മണിക്കൂർ യാത്ര 15 മിനിറ്റായി ചുരുങ്ങും

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിനും ജമ്മു കശ്മീരിനുമിടയിലുള്ള സോജി ലാ ടണൽ 2030 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഓഫീസർ ക്യാപ്റ്റൻ ഐ.കെ സിംഗ്. തുരങ്കത്തിന്റെ ...

ലഡാക്കിലെ കാർഗിലിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

ശ്രീനഗർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനും സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും പിന്തുണയും നൽകുന്നതിനുമായി ലഡാക്കിലെ കാർഗിലിൽ ആദ്യമായി വനിതാ പോലീസ് സ്റ്റേഷൻ തുറന്നു. കേന്ദ്രഭരണ പ്രദേശമായ ...

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ടൈം മാഗസിൻ; ഇന്ത്യയിൽ നിന്ന് മയൂർഭഞ്ജും ലഡാക്കും ഇടം പിടിച്ചു

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ. ഒഡീഷയിലെ മയൂർഭഞ്ചും കേന്ദ്രഭരണ പ്രദേശമായ ലഡാക്കുമാണ് ടൈം മാഗസിന്റെ 2023-ലെ ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം ...

ലഡാക്കിന് കൂടുതൽ സുരക്ഷ; പ്രതികൂല കാലാവസ്ഥയിലും ഗതാഗതം ഉറപ്പുവരുത്താൻ ‘ഷിൻകു-ലാ’ ടണൽ വരുന്നു

ന്യൂഡൽഹി: ലഡാക്കിന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും എത്തിച്ചേരുന്നതിനായി ഗതാഗതമാർഗം ഉറപ്പുവരുത്താൻ 'ഷിൻകു ലാ' ടണൽ നിർമ്മിക്കും. നിമു-പദം-ദർച്ച റോഡിലാണ് ടണൽ നിർമ്മിക്കുന്നത്. 1,681 കോടി ...

ദുരിത പൂർണമായിരുന്നു ഞങ്ങളുടെ ജീവിതം; എന്നാൽ ഇന്ന് സർക്കാർ നടപ്പിലാക്കുന്നത് നിരവധി പദ്ധതികൾ; ഒരുപാട്  നന്ദി  ; രാജ് നാഥ് സിംഗിനെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് കശ്മീർ നിവാസി

ശ്രീനഗർ: ജമ്മു കശ്മീരിലെ വികസന പദ്ധതികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നന്ദി പറഞ്ഞ് മുതിർന്ന പ്രദേശവാസി. ഷ്യോക്ക് നദിയ്ക്ക് കുറുകെയായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ...

സമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; 13ാം വട്ട സൈനിക തല ചർച്ച പൂർത്തിയായി

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ സംഘർഷ മേഖലകളിൽ നിന്നും സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഇന്നലെ നടന്ന കോർ കമാൻഡർ തല ചർച്ചയിലാണ് ...

ലഡാക്ക് സംഘർഷം ; 13ാംവട്ട കോർ കമാൻഡർ തല ചർച്ച ഇന്ന് ; ഹോട്‌സ്പ്രിംഗിലെ സൈനിക പിന്മാറ്റം ചർച്ച ചെയ്യും

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യ- ചൈന കോർകമാൻഡർ തല ചർച്ച ഇന്ന്. ചൈനീസ് പ്രദേശമായ മോൾഡോയിൽ രാവിലെ 10 മണിക്കാണ് ചർച്ച ആരംഭിക്കുക. ...

ഇന്ത്യയ്‌ക്ക് അഭിമാനമായി ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുളള തുരങ്കം ജമ്മുകശ്മീരിൽ

നൃൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുളള തുരങ്കം ജമ്മുകശ്മീരിൽ. കശ്മീരിലെ പാതകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സോജിലയിൽ വൻ തുരങ്കം നിർമിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 11,578 ...

ഖാദിയിൽ നിർമ്മിച്ച ദേശീയ പതാക മഹാത്മാഗാന്ധിയ്‌ക്കുള്ള മികച്ച ആദരം; ഖാദി കൈത്തറി ഉത്പന്നങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഖാദിയിൽ നിർമ്മിച്ച ദേശീയ പതാക മഹാത്മാ ഗാന്ധിയ്ക്കുള്ള വേറിട്ട ആദരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖാദി ഉത്പന്നങ്ങൾ നമ്മുടെ ജീവിതത്തിന്റെ ...

ലഡാക്ക് സംഘർഷം ; ഗോഗ്രയിലെ സൈനിക പിന്മാറ്റം പൂർത്തിയായി

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഗോഗ്രയിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഇരുവിഭാഗങ്ങളും സൈനികരെ പിൻവലിച്ചത്. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ...

കിഴക്കൻ ലഡാക്ക് അതിർത്തിക്ക് സമീപം ചൈനയുടെ നിർമാണപ്രവർത്തിയെന്ന് റിപ്പോർട്ട്; നീക്കം സ്ഥിരം സൈനിക സംവിധാനം ഒരുക്കാൻ

ശ്രീനഗർ : കിഴക്കൻ ലഡാക്ക് അതിർത്തിക്ക് സമീപം ചൈനയുടെ നിർമാണ പ്രവർത്തികൾ തകൃതിയെന്ന് റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിരം സൈനിക താവളങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ...

ചൈനയുടെ പിന്മാറ്റം വിഷയമല്ല; അതിർത്തിസുരക്ഷ ഇന്ത്യ ശക്തമാക്കുന്നു; ലഡാക്കിൽ കൂടുതൽ സൈനികർ

ന്യൂഡൽഹി: ചൈനയുടെ ഭാവിയിലെ ഏതു നീക്കവും ഫലപ്രദമായി നേരിടാൻ പാകത്തിന് ലഡാക്കിനെ സജ്ജമാക്കി  ഇന്ത്യ. ലഡാക്കിൽ മുമ്പ് നിലനിർത്തിയിരുന്ന 3-ാം ഡിവിഷൻ ബറ്റാലിയന് പുറമേ കൂടുതൽ സൈനികരെ ...

കണ്ണാടിപോലെ മഞ്ഞുപാളികൾ ഉറഞ്ഞ് ചാദർ തടാകം ; കായിക മത്സരങ്ങൾക്ക് സാക്ഷിയായി ലഡാക്

ലേ: ഹിമാലയൻ മലനിരകളിലെ കടുത്ത തണുപ്പിനിടയിലും കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ച് സഡാക്. സൻസ്‌കാർ എന്ന പേരിലാണ് ലഡാകിൽ ശൈത്യകാല കായിക മത്സരങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇന്തോ-ടിബറ്റൻ സേനാ ...

Page 1 of 2 12