സമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; 13ാം വട്ട സൈനിക തല ചർച്ച പൂർത്തിയായി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; 13ാം വട്ട സൈനിക തല ചർച്ച പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 07:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ സംഘർഷ മേഖലകളിൽ നിന്നും സൈന്യം പിൻവാങ്ങണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഇന്നലെ നടന്ന കോർ കമാൻഡർ തല ചർച്ചയിലാണ് സൈനിക പിന്മാറ്റം ആവശ്യമാണെന്ന് ഇന്ത്യ ആവർത്തിച്ചത്. രാവിലെ ആരംഭിച്ച ചർച്ചകൾ വൈകിയാണ് അവസാനിച്ചത്.

ചൈനീസ് ഭാഗമായ മോൾഡോയിലായിരുന്നു ഇന്ത്യ- ചൈന കോർകമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. രാവിലെ 10.30 ഓടെ ആരംഭിച്ച ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോർട്ട്. ഹോട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ൽ നിന്നുള്ള സൈനിക പിന്മാറ്റമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഘർഷ മേഖലകളിൽ മുഖാമുഖം നിലയുറപ്പിച്ച സൈനികർ പിന്മാറണമെന്ന് ഇന്ത്യ ചൈനയോട് ആവർത്തിച്ചെന്നാണ് റിപ്പോർട്ട്. ദെപ്‌സാംഗ് മേഖലയിൽ നിന്നും ഇരുവിഭാഗം സൈന്യങ്ങളും പിൻവാങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇത് അനിവാര്യമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.

ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ചകളിലൂടെ പൂർണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനാൽ ആരംഭം മുതൽ തന്നെ ചൈനയുമായി ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ തവണ നടത്തിയ ചർച്ചകളുടെ ഫലമായി ഗാൽവൻ, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നും ഇരു വിഭാഗം സൈനികരും പൂർണമായും പിൻവാങ്ങിയിട്ടുണ്ട്.

കടന്നുകയറിയ മേഖലകളിൽ നിന്നെല്ലാം ചൈനീസ് സൈന്യം പിൻവാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിന് ചൈന തയ്യാറാകുന്നില്ല. മാത്രമല്ല അതിർത്തിയിൽ വീണ്ടും സംഘർഷത്തിന് ചൈന ശ്രമിക്കുന്നുമുണ്ട്.

കഴിഞ്ഞ ആഴ്ച അരുണാചൽ അതിർത്തിവഴി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് സൈന്യം മടങ്ങുകയായിരുന്നു.

Tags: ChinaJammu Kashmirladakcorps commander
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies