ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ അതിജീവിച്ച് മിടിക്കുന്ന ഹൃദയവുമായി വിമാനം പറന്നുയർന്നു : 298 കിലോമീറ്റർ പിന്നിട്ടത് 85 മിനിട്ട് കൊണ്ട് , പുതുജീവൻ കിട്ടിയത് ആറ് പേർക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ അതിജീവിച്ച് മിടിക്കുന്ന ഹൃദയവുമായി വിമാനം പറന്നുയർന്നു : 298 കിലോമീറ്റർ പിന്നിട്ടത് 85 മിനിട്ട് കൊണ്ട് , പുതുജീവൻ കിട്ടിയത് ആറ് പേർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 09:21 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ബിപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിന് മുകളിൽ ആഞ്ഞടിച്ചപ്പോൾ മിടിക്കുന്ന ഹൃദയം ഓർഗൻ സിറ്റി എന്നറിയപ്പെടുന്ന സൂറത്തിൽ നിന്ന് മുംബൈയിലേക്ക് പറന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഹൃദയം എങ്ങനെ മുംബൈയിൽ എത്തിക്കുമെന്ന വെല്ലുവിളി അവയവ ദാതാക്കളുടെ സംഘം നേരിട്ടെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഹൃദയം വിമാനമാർഗം മുംബൈയിലേക്ക് കൊണ്ടുപോയത് . 85 മിനിറ്റുകൊണ്ട് 298 കിലോമീറ്റർ ദൂരം താണ്ടി വിമാനമാർഗം മുംബൈയിലെത്തിയ ഹൃദയം രോഗിയിലേക്ക് മാറ്റിവച്ചു.

സൂറത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന 42 കാരനായ ദയാനന്ദ് ശിവ്ജി വർമയുടെ കുടുംബമാണ് ദയാനന്ദന്റെ ഹൃദയവും കരളും വൃക്കയും കണ്ണും ആറ് പേർക്ക് ദാനം ചെയ്തത്.ബറൂച്ചിൽ താമസിക്കുന്ന ദയാനന്ദൻ ജിഎസ്എഫ്‌സി ഫൈബർ യൂണിറ്റിലെ കോളനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു .

ജൂൺ 12ന് രാവിലെയാണ് ദയാനന്ദൻ കുളിമുറിയിൽ ബോധരഹിതനായി വീണത്. ചികിത്സയ്‌ക്കായി കൊസാംബയിലെ അപെക്‌സ് ആശുപത്രിയിൽ എത്തിച്ചു. സ്കാനിംഗിൽ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തി. കൂടുതൽ ചികിത്സയ്‌ക്കായി ജൂൺ 13 ന് കുടുംബം ദയാനന്ദിനെ സൂറത്തിലെ മൈത്രേയ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ജൂൺ 14 ന് ദയാനന്ദ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് ഡൊണേറ്റ് ലൈഫ് ടീം ആശുപത്രിയിലെത്തി അവയവദാനത്തിന്റെ പ്രാധാന്യവും അതിന്റെ മുഴുവൻ പ്രക്രിയയും ദയാനന്ദന്റെ ഭാര്യ ശാന്തിദേവി, മകൻ രവികുമാർ, ദയാനന്ദന്റെ സഹപ്രവർത്തകരായ ഭീം ബഹദൂർ, അജയ്കുമാർ സിങ്, യോഗേന്ദ്ര വർമ എന്നിവരോട് വിവരിച്ചതോടെ കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു . . വളരെ സാധാരണ കുടുംബമാണ് ഞങ്ങളുടേത് , നമുക്ക് ജീവിതത്തിൽ ഒന്നും ദാനം ചെയ്യാൻ കഴിയില്ല. ഇന്ന് എന്റെ ഭർത്താവ് ദാനം ചെയ്തുവെന്നാണ് ദയാനന്ദന്റെ ഭാര്യ ശാന്തിദേവി പറഞ്ഞത്.

.ബോറിവള്ളിയിലെ താമസക്കാരനായ 65കാരനാണ് ഹൃദയം മാറ്റി വച്ചത് . സൂറത്തിലെ മൈത്രേയ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് 85 മിനിറ്റുകൊണ്ട് വിമാനമാർഗം മുംബൈയിലേക്ക് എത്തിച്ചു. ദാനം ചെയ്ത രണ്ട് വൃക്കകളും അഹമ്മദാബാദിലെ ആശുപത്രിയിൽ നിർധനരായ രണ്ട് രോഗികൾക്ക് മാറ്റിവെക്കും.

മൈത്രേയ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് സൂറത്ത് എയർപോർട്ടിലേക്കുള്ള റോഡ് അവയവങ്ങൾ എത്തിക്കുന്നതിനായി സൂറത്ത് സിറ്റി പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.

 

Tags: organ donation
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies