rto - Janam TV
Wednesday, July 16 2025

rto

ഒപ്പിന് കുപ്പി നിർബന്ധം!! ലക്ഷങ്ങൾ വിലവരുന്ന 74 കുപ്പി മദ്യം, അക്കൗണ്ടിൽ 84 ലക്ഷം; ജേഴ്സൺ എന്ന ജ​ഗജില്ലി ആ‍ർടിഒയിൽ നിന്നും കണ്ടെത്തിയത്

കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി. എം. ജേഴ്സണിൽ നിന്നും പിടിച്ചെടുത്തത് 74 കുപ്പി മദ്യം. കൈക്കൂലിയായി കൈപ്പറ്റിയ മദ്യമാണ് വീട്ടിൽ നിന്നും വിജിലൻസ് ...

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ ജിയോ ടാഗ് ചെയ്യും; ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. മത്സര ഓട്ടം നിയന്ത്രിക്കാൻ ബസുകളിൽ ജിയോ ടാഗ് ചെയ്യുമെന്ന് ...

ബൈക്ക്‌ യാത്രികനെ കാറിടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: ബൈക്ക്‌ യാത്രികനെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ്‌ ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. എറണാകുളം ആർടിഒ ആണ് ഒരുമാസത്തേക്ക് നടന്റെ ലൈസൻസ് ...

പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും: ആർടിഒ ഉദ്യോ​ഗസ്ഥർക്ക് താക്കീതുമായി മന്ത്രി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ആർടിഒ ഓഫീസിലെ ഉദ്യോ​ഗസ്ഥർക്ക് നിർദേശവുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. പൊതുജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നും സഭ്യതയോടെ പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിച്ച് ...

ആവേശം സ്റ്റൈൽ യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ

കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ച് യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നൽകി. എൻഫോഴ്സ്മെൻറ് ആർടിഒയായാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സഞ്ജുവും ...

‘ആവേശം’ അതിരുവിട്ടു; ‘അമ്പാൻ സ്റ്റൈലിൽ’ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ; യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി‌യുമായി RTO

ആലപ്പുഴ:  യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. ...

മലപ്പുറം ആർടിഒ ഓഫീസിൽ മിന്നൽ പരിശോധന

മലപ്പുറം: മലപ്പുറം ആർടിഒ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡായ ടിസി സ്‌ക്വാഡാണ് ആർടിഒ ഓഫീസിൽ പരിശോധന നടത്തുന്നത്. സീനിയർ ഡെപ്യൂട്ടി ...

സർക്കാർ ജീവനക്കാരനെന്ന വ്യാജേന ജോലി; തിരൂരങ്ങാടി ആർടി ഓഫീസിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടി ജോയിൻ ആർടി ഓഫീസിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ മിന്നൽ പരിശോധന. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാൾ ഓഫീസിൽ ജോലി ചെയ്യുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

കോഴിക്കോട്: വാഹനമോടിക്കുമ്പോൾ പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയും ശേഷം എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് മറച്ച് പിടിക്കുകയും ചെയ്തവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് എംവിഡി. കോഴിക്കോട് ...

‍‍ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകി; ആർടിഒമാർക്ക് സസ്പെൻഷൻ

മലപ്പുറം: ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകിയ ആർടിഒമാർക്ക് സസ്പെൻഷൻ. തിരൂർ ജോയിന്റ് ആർടിഒ എസ്എ. ശങ്കരപിള്ള, കൊണ്ടോട്ടി ജോയിന്റ് ആർടിഒ എംഎ അൻവർ മൊയ്തീൻ എന്നിവരെയാണ് ...

സിഗ് സാഗ് രീതിയിൽ ബസിന് മുന്നിൽ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം! യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സ്വകാര്യ ബസിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയതിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്. കല്ലായി സ്വദേശി ഫർഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിലാണ് ...

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

എറണാകുളം: എറണാകുളം അസിസ്റ്റന്റ് കലക്ടർ ഹർഷിൽ ആർ. മീണയുടെ ഔദ്യോഗിക വാഹനത്തിന്റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കും ലഭിച്ചത് വ്യത്യസ്തമായ ശിക്ഷ. മോട്ടോർ ...

വാഹനങ്ങളുടെ രൂപമാറ്റം; വീഡിയോ സഹിതം എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരെ അറിയിക്കാം; 14 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പരുകൾ

തിരുവനന്തപുരം; റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്ന വാഹനങ്ങളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരെ അറിയിക്കാൻ സംവിധാനമൊരുക്കി മോട്ടോർവാഹന വകുപ്പ്. 14 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പരുകൾ ഏർപ്പെടുത്തിയാണ് ...

അമിത വേഗതയിൽ സഞ്ചരിച്ച ബസ് യുവതി തടഞ്ഞ സംഭവം; ജീവനക്കാർക്കെതിരെ നടപടി; കാരണം കാണിക്കൽ നോട്ടീസ് നൽകി

പാലക്കാട്: അമിത വേഗതയിൽ സഞ്ചരിച്ചതിനെ തുടർന്ന് യുവതി തടഞ്ഞ ബസ് ജീവനക്കാർക്കെതിരെ നടപടി. ആദ്യഘട്ടമെന്നോണം ബസ് ഡ്രൈവർക്കും, കണ്ടക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. പട്ടാമ്പി ജോയിന്റെ ...

നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചു ; യുവാവിന് ഹെവി ലൈസൻസില്ല ; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ആർടിഒ

പത്തനംതിട്ട : നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് യുവാവ് . ടൂറിസ്റ്റ് ബസ് ഡ്രൈവറായ യുവാവ് കുഞ്ഞിനെ മടിയിലിരുത്തി ബസ് അപകടകരമാം വിധം ഓടിക്കുകയായിരുന്നു.കലഞ്ഞൂർ- പത്തനാപുരം റോഡിലായിരുന്നു ...

ലേണേഴ്‌സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ

തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടിഓ ഓഫീസുകളിലെത്തി ഓൺലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ ...

സ്വകാര്യബസിന് മുൻപിലൂടെ അപകടകരമാം വിധം സ്‌കൂട്ടർ ഓടിച്ച സംഭവം; വാഹനം ഓടിച്ചയാൾക്കും ഉടമയ്‌ക്കും 11,000 രൂപ പിഴ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സ്വകാര്യ ബസിന് മുൻപിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി ആർടിഒ. വാഹനത്തിന്റെ ഉടമയ്ക്കും, വാഹനം ഓടിച്ചയാൾക്കും ആർടിഒ പിഴ ചുമത്തി. വാളറ ...

‘എന്നാൽ താൻ പോയി കേസ് കൊട്’ ; സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിൽ കെഎസ്ആർടിസി ബസിടിപ്പിച്ചു; വെട്ടിലായി ഡ്രൈവർ

എറണാകുളം : റോഡിൽ സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിപ്പിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ സജീവനെതിരെ പോലീസ് കേസ് എടുത്തു. ...

ബസിന് മുകളില്‍ നിറയെ യാത്രക്കാര്‍; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പാലക്കാട് നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ കയറി ഇരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന് ...

അതിര് കടന്ന് ആഘോഷം: കാറിന്റെ ബോണറ്റിലും ഡിക്കിയിലും വിദ്യാർത്ഥികൾ, റേസിംഗിനിടെ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു, മലബാർ ക്രിസ്ത്യൻ കോളേജിലെ പ്ലസ്ടൂ വിദ്യാർത്ഥികൾക്കെതിരെ നടപടി

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിലെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടിൽ വാഹനം ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. പ്ലസ്ടൂ വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് അഭ്യാസപ്രകടനങ്ങളും അരങ്ങേറിയത്. അപകടമാം ...

ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് ; പിടിച്ചെടുത്തത് ലക്ഷങ്ങൾ; പലയിടത്തും വ്യാപകമായ ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്.പരിശോധനയിൽ മൂന്ന് ലക്ഷം രൂപ പിടികൂടി.പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി ഏജന്റുമാർ ...

ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി ആർടിഒ: നെപ്പോളിയന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി

കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ...

കാറിന്റെ ശബ്ദം പേടിപ്പിക്കുന്നു: അലറിപ്പാഞ്ഞ കാറിനെതിരെ പരാതി നൽകി നാട്ടുകാർ, നടപടിയെടുത്ത് ആർടിഒ

ആലപ്പുഴ: പേടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തിലൂടെ ചീറിപ്പാഞ്ഞ കാറിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ ...

ഹെൽമറ്റില്ലാത്തതിന് 1000 രൂപ പിഴ; അന്തം വിട്ട് ട്രക്ക് ഡ്രൈവർ

ഭൂവനേശ്വർ: ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് ട്രക്ക് ഡ്രൈവർക്ക് പിഴ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. 1000 രൂപയാണ് ഹെൽമെറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ...