പാലക്കാട്: ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പാലക്കാട് തിരുവാഴിയോടാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനാ സേന എത്തി ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു ബസ്. എഐ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് തീപിടരുന്ന വിവരം അറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയിരുന്നു.
യാത്രക്കാർ പുറത്തിറങ്ങി, ഏതാനും നിമിഷങ്ങൾക്കകം തന്നെ തീ ആളികത്തിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.