തൃശൂർ : വാഹന പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിന് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്ര മുടങ്ങി. കൊടുങ്ങല്ലൂർ കോട്ടപ്പുറം സെൻറ്. ആൻസ് സ്കൂളിലെ വിനോദയാത്രയാണ് മുടങ്ങിയത്. ആർടിഒ വാഹന പരിശോധനയിലാണ് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സ്കൂളിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാനിരുന്നത്. 10 മണിയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ 15 തകരാറുകൾ എംവിഡി കണ്ടെത്തി. തകരാർ പരിഹരിച്ച് യാത്രനടത്താൻ സമയമില്ലാത്തതിനാൽ വിനോദയാത്ര മുടങ്ങി. ഇത് സംബന്ധിച്ച് ന്യൂനതകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി
കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ ബസ് അപകടം നടന്നതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകളുടെ പരിശോധന കർശനമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
Comments