കോഴിക്കോട്: സ്റ്റൈപ്പന്‍ഡ് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സൂചനാ സമരം നടത്തി. പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരുമാണ് പണിമുടക്കിയത്.
ഡിസംബറിലെ സ്റ്റൈപ്പന്‍ഡ് ജനുവരി പകുതിയായിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിവരം പ്രിന്‍സിപ്പലിന് മുന്നില്‍ പല തവണ ഉന്നയിച്ചിട്ടും വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാലാണ് പണിമുടക്ക് നടത്തേണ്ടി വന്നതെന്ന് സമരക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. പിജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും ഉള്‍പ്പെടെ അറുന്നൂറോളം പേര് സമരത്തില്‍ പങ്കെടുത്തു.