NewsKerala

സ്റ്റൈപ്പന്‍ഡ് മുടങ്ങി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ സൂചനാസമരം

കോഴിക്കോട്: സ്‌റ്റൈപ്പന്‍ഡ് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സൂചനാ സമരം നടത്തി. പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് പണിമുടക്കിയത്.

ഡിസംബറിലെ സ്റ്റൈപ്പന്‍ഡ് ജനുവരി പകുതിയായിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിവരം പ്രിന്‍സിപ്പലിന് മുന്നില്‍ പല തവണ ഉന്നയിച്ചിട്ടും വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാലാണ് പണിമുടക്ക് നടത്തേണ്ടി വന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടെ അറുന്നൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close