കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദമോദിക്ക് സ്വാഗതമോതി തീര്‍ത്ത പൂക്കളം കൗതുകമായി. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ പൂക്കളം തീര്‍ത്തത്. താമരയ്ക്കുള്ളില്‍ നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്താണ് പൂക്കളം ഒരുക്കിയിരിക്കുന്നത്.
54 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പൂക്കളം നാല് മണിക്കൂറോളം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ആര്‍ട്ടിസ്റ്റ് സജില്‍ കട്ടിപ്പാറയുടെ നേതൃത്വത്തിലുള്ള കട്ടിപ്പാറ ഓറഞ്ച് ആര്‍മിയിലെ പതിമൂന്നംഗ സംഘമായിരുന്നു പൂക്കളത്തിന് പിന്നില്‍. ഇവര്‍ക്ക് സഹായത്തിന് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും സജീവമായിരുന്നു. 100 കിലോയോളം പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തീര്‍ത്തിരിക്കുന്നത്. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഇതോടെ തുടക്കമായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെപി പ്രകാശ് ബാബു, മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യമുരളി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് പൂക്കളം കോഴിക്കോടിന് സമര്‍പ്പിച്ചു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി വിബിന് , ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.വി സുധീര്‍, ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍ ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.