കാബൂളിൽ ഇരട്ട സ്ഫോടനം : നിരവധി മരണം

കാബൂൾ : കാബൂളിൽ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന ഇരട്ട സ്ഫോടനത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. അൻപതോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ഒരു ചാവേറിനൊപ്പം കാർബോംബും പൊട്ടിത്തെറിക്കുകയായിരുന്നു.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ ഹെൽമണ്ടിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു പ്രമുഖ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

Close