കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി പത്മനാഭന്. ജെ.എന്‍.യുവും ഹൈദരാബാദും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള ലിറ്റററി ഫെസ്റ്റിവലിനിടെയായിരുന്നു പത്മനാഭന്റെ പരാമര്‍ശം.
ഡല്‍ഹിയിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങള്‍ ലഘൂകരിച്ച് കാണുന്നില്ല. എന്നാല്‍ അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെട്ടവര്‍ ലോ അക്കാഡമിയിലെ സമരങ്ങള്‍ കാണാതെ പോകരുത്. പേരൂര്‍ക്കടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതും കാത്തിരിക്കുകയാണോ ഇവിടുത്തെ സര്‍ക്കാരെന്നും പത്മനാഭന് ചോദിച്ചു.
എം.എ ബേബി അടക്കമുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ടി പത്മനാഭന്റെ വിമര്‍ശനം. ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐ മാനേജ്മെന്റുമായി ഒത്തുകളിച്ചെന്ന ആരോപണം ശക്തമായിരിക്കേയാണ് പത്മനാഭന്റെ വിമര്‍ശനം.