ജയിൽ അഴിമതി പുറത്തു കൊണ്ടു വന്ന ഡിഐജി രൂപയെ സിദ്ധരാമയ്യ സർക്കാർ സ്ഥലം മാറ്റി

ബംഗളൂരു : ജയിലിൽ എഐഎഡിഎംകെ മേധാവി ശശികലയ്ക്ക് ഫൈവ് സ്റ്റാർ സൗകര്യം നൽകുന്നത് പുറത്തു കൊണ്ടുവന്ന ഡി ഐ ജി രൂപയെ സിദ്ധരാമയ്യ സർക്കാർ സ്ഥലം മാറ്റി . ട്രാഫിക് – റോഡ് സുരക്ഷ മേധാവി ആയിട്ടാണ് രൂപയെ സ്ഥലം മാറ്റിയിരിക്കുന്നത്.

ശശികലയ്ക്ക് പഞ്ച നക്ഷത്ര സൗകര്യം ഒരുക്കാൻ രണ്ട് കോടി രൂപ കൈക്കൂലിയായി നൽകിയതായി വാർത്തകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രൂപ പ്രിസൺ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു . ഈ റിപ്പോർട്ട് പുറത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയതിനാണ് രൂപയ്ക്കെതിരെ നടപടി എടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി . എന്നാൽ അഴിമതി വിവരം പുറത്ത് കൊണ്ടുവന്നതിനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് രൂപ പറഞ്ഞു.

ജയിലിൽ ശശികലയ്ക്ക് വേണ്ടി പ്രത്യേക അടുക്കള തയ്യാറാക്കിയിട്ടുണ്ടെന്ന് ജയിൽ സന്ദർശിച്ചെഴുതി റിപ്പോർട്ടിൽ രൂപ വ്യക്തമാക്കി . കൈക്കൂലി വാങ്ങിയത് പ്രിസൺ ഡിജിപിയാണെന്നും അവർ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു . അതേ സമയം ജയിൽ സൂപ്രണ്ട് കൃഷ്ണകുമാറിനേയും സ്ഥലം മാറ്റിയിട്ടുണ്ട്.

Close