ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെൽസിയ്ക്ക് ഞെട്ടിക്കുന്ന തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയ്‌ക്ക് ഞെട്ടിക്കുന്ന തോൽവി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെൽസിയെ ബേൺലി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അട്ടിമറിച്ചത്.

രണ്ട് താരങ്ങൾ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പ്രതിരോധത്തിലായ ചെൽസിയ്‌ക്കെതിരെ 24, 43 മിനുറ്റുകളിൽ ഗോൾ കണ്ടെത്തിയ സാം വോക്സാണ് ബേൺലിയുടെ വിജയശിൽപി.

മറ്റ് മത്സരങ്ങളിൽ ഹണ്ടർസ്ഫീൽഡ് ടൗൺ, എവർട്ടൺ, വെസ്റ്റ് ബ്രോംവിച്ച് എന്നീ ടീമുകൾ ജയം നേടി. വാറ്റ്ഫെഡ് – ലിവർപൂളിനെ സമനിലയിൽ കുരുക്കി. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി.

മറ്റൊരു മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രൈട്ടനെ തോൽപ്പിച്ചു.

Close