അതിരപ്പിള്ളി പദ്ധതി നടപ്പിലാവില്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാട് ഇതുവരെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ അറിയിക്കാത്തത് പദ്ധതിയോടുള്ള വിയോജിപ്പു തന്നെയാണെന്ന് മുൻ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം.

പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുന്ന നിലപാടുകളോന്നും ഇടതു പക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അതിരപ്പള്ളി പദ്ധതി നടപ്പിലാവില്ലെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു.

അതിരപ്പിള്ളി പദ്ധതിയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.

അതിരപ്പിള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം നിയമസഭയിൽ രേഖാ മൂലം അറിയിച്ചിരുന്നു.

Shares 320
Close