ലണ്ടൻ മോഡൽ ഗതാഗതം ഇനി ഇന്ത്യയിലും

ന്യൂഡല്‍ഹി: ലണ്ടന്‍ ഗതാഗത മേഖലയില്‍ നിന്നും ഇലക്ട്രോണിക് ഡബിള്‍ ഡക്കര്‍ ബസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്വീകരിക്കാനുള്ള തീരുമാനവുമായി ഇന്ത്യ.

ഇതിനായി അടുത്തമാസം ഇന്ത്യ സന്ദർശിക്കുന്ന ലണ്ടന്‍ മേയറുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന സ്മാര്‍ട് മൊബിലിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങളുടെ രൂപകല്‍പന, ചെലവ് എന്നിവയിലെല്ലാം വരും വർഷങ്ങളിൽ വലിയ മാറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട ചില കരാറുകളും ലണ്ടൻ അധികൃതരുമായി ഒപ്പുവെക്കുമെന്ന് ഗഡ്കരി പറഞ്ഞു.

Close