ന്യൂഡല്‍ഹി : ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ടൈംസ് നൗ നടത്തിയ സര്‍വ്വേ പ്രകാരം ഗുജറാത്തില്‍ ബിജെപി 109 സീറ്റും നേടി വീണ്ടും അധികാരത്തില്‍ എത്തും കോണ്‍ ഗ്രസിന് 70 സീറ്റുകളും ലഭിക്കും
ഇന്ത്യാടുഡെ നടത്തിയ സര്‍വ്വേ പ്രകാരം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഹിമാചലില്‍ ബിജെപി ഭരണത്തില്‍ എത്തുമെന്നാണ് പറയുന്നത്.
14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.2.22 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട വോട്ടില്‍ പങ്കെടുത്തത്. ഗുജറാത്തില്‍ 182 മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണ് ഉളളത്.
ഗുജറാത്ത് തിരഞ്ഞടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ :
ടൈംസ് നൗ
ബിജെപി 109 സീറ്റ്. കോണ്‍ഗ്രസ് 70 സീറ്റ്.
റിപ്പബ്ലിക്ക് ടിവി
ബിജെപി 108 സീറ്റ്, കോണ്‍ഗ്രസ് 78 സീറ്റ്.
ന്യൂസ് എക്സ്
ബിജെപി 110-120, കോണ്‍ഗ്രസ് 65-75
ഇന്ത്യ ടുഡേ-ആക്സിസ്
ബിജെപി 99-113, കോണ്‍ഗ്രസ് 68-84, മറ്റുളളവര്‍ 1-4
ഹിമാചല്‍ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍:
ഇന്ത്യ ടുഡേ
68 ല്‍ 55 സീറ്റ് ബിജെപിക്ക്.