ലാഹോര്‍ : ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിതുറന്ന ഇന്ത്യന്‍ നടപടിക്ക് പ്രതികാരമായി കശ്മീരിനെ മോചിപ്പിക്കുമെന്ന് ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്.
1971 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തിന്റെ തോല്‍വിക്ക് പകരമായി കശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന് ഹാഫിസ് സയീദ് ലാഹോറില്‍ പറഞ്ഞു.യുദ്ധ വിജയത്തിന്റെ സ്മരണത്ത പുതുക്കി ഇന്ത്യയും ബംഗ്ലാദേശും ഡിസംബര്‍ 16 ന് വിജയ് ദിവാസ് ആഘോഷിച്ച പശ്ചാത്തലത്തിലാണ് ഹാഫിസ് സയീദിന്റെ പ്രകോപനം.
1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പാക്കിസ്ഥാന് സേന ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.ഒരു ലക്ഷത്തോളം പേരെ യുദ്ധത്തടവുകാരായി ഇന്ത്യ പിടികൂടിയിരുന്നു.
മൂംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പാകിസ്ഥാന് കോടതി വെറുതെ വിട്ടിരുന്നു.തെളിവുകളുടെ അഭാവത്തില്‍ ആണ് പാകിസ്ഥാന് കോടതി ഇയാളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.എന്നാല്‍ 2018 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഹാഫിസ് സയീദ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ജമാ അത്തുദ്ദഅവ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ മില്ലി മുസ്ലിം ലീഗ് എന്ന പേരില്‍ ആണ് മത്സരിക്കാന്‍ തീരുമാനം.