സിനിമാ സെറ്റിൽ മാധ്യമ പ്രവർത്തകർക്കെതിരെ കയ്യേറ്റം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന്‍റെ സെറ്റിൽ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. ചാണക്യ തന്ത്രം എന്ന ചിത്രത്തിന്റെ കരുവേലിപ്പടിയിലെ സിനിമാ ചിത്രീകരണ സെറ്റിലാണ് സംഭവം .

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിന്‍റെ വിജയാഘോഷം ഇന്ന് ഉണ്ണിമുകുന്ദന്‍റെ സെറ്റിൽ നടന്നിരുന്നു. ആഘോഷങ്ങൾക്ക് മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ടായിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഉണ്ണിമുകുന്ദനുമായി ബന്ധപ്പെട്ട് അടുത്തിടെ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട ചോദ്യം വാർത്താചാനലുകാർ ചോദിച്ചതോടെയാണ് കൈയേറ്റമുണ്ടായത്.

സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഉൾപ്പടെയുള്ള സെറ്റിലെ അംഗങ്ങൾ മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചാനൽ കാമറാമാൻ ചിത്രീകരിച്ച ദൃശ്യങ്ങൾ ബലംപ്രയോഗിച്ച് മായ്ച്ചുകളയുകയും ചെയ്തു.

Shares 579

Post Your Comments

Close