മലയാളികളുടെ നാടൻ കുട്ടിയാണ് അനുശ്രീ. വേറിട്ട ഫോട്ടോഷൂട്ടുകളുമായി താരം എപ്പോഴും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയിൽ വ്യത്യസ്തമായ ലുക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.
വയലറ്റ് നിറത്തിലെ പിങ്ക് ബോർഡർ സാരിയാണ് അനുശ്രീ ഉടുത്തിരിക്കുന്നത്. ട്രഡീഷ്ണൽ ആഭരണങ്ങളാണ് ഇതിനോടൊപ്പം ധരിച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും നെക്ലേസും കമ്മലും അനുശ്രീയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. സാരിക്ക് യോജിക്കുന്ന രീതിയിൽ കുപ്പി വളകളും മുടിയിൽ ജമന്തി പൂവും ചൂടിയിട്ടുണ്ട്.
‘ചെന്താർ മിഴി’ എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അധികം ഹെവി ആകാതെയുള്ള അനുശ്രീയുടെ ലുക്കിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മനം കവരും തമിഴ് പെണ്ണ്, രവി വർമ ചിത്രം പോലെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.