ന്യൂഡല്‍ഹി: സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനം തണുത്ത് വിറക്കുകയാണ്.ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 4.2 ഡിഗ്രി സെല്‍ഷ്യസ് ആണ്.
പകല്‍ 20.8 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും ഞായറാഴ്ചയും കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് 28 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.36 ട്രെയിനുകളാണ് വൈകി ഓടുന്നത്.ഒന്‍പത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭപ്പെടുന്നത്.ഇതേ തുടര്‍ന്ന് ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായിരുന്നു