വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : ആലക്കോട് വൈദ്യുതി വകുപ്പ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയിൽ പ്രസാദ് ആണ് മരിച്ചത് . ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലായിരുന്നു അപകടം. എബി സ്വിച്ച് വലിച്ചതിനു ശേഷമാണ് പോസ്റ്റിൽ കയറിയതെങ്കിലും ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണയുടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലക്കോട് എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് കൊല്ലം കരുനാഗപള്ളിയിൽ നടക്കും. ആറു മാസം മുമ്പാണ് പ്രസാദ് ആലക്കോട് സെക്ഷനിൽ ലൈൻമാനായി ജോലിക്കെത്തിയത്.

Shares 263

Post Your Comments

Close