ലോക കേരളസഭയില്‍ നിന്ന് എം.കെ മുനീര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം:സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി.

മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം പിന്നീട് തിരിച്ചെത്തിയത്.

വ്യവാസായികള്‍ അടക്കമുളളവര്‍ക്ക് പിന്നിലായിട്ടാണ് മുനീറിന് സീറ്റ് നല്‍കിയത്.ഇത് അവഗണനയാണെന്ന് ആരോപിച്ച് മുനീര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഇന്നാണ് ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചത്.351 അംഗങ്ങളാകും സഭയിലുണ്ടാകുക

എന്നാല്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണന്നുള്ള ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ പ്രതിയായിട്ടുള്ള ആളും സഭയില്‍ പ്രതിനിധിയാകും

Shares 328

Post Your Comments

Close