ഒരു വര്‍ഷത്തിനുളളില്‍ കണ്ടുകെട്ടിയത് 3,500 കോടിയുടെ അനധികൃത സ്വത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കേന്ദ്ര ഇന്‍കംടാക്‌സ് വിഭാഗം കണ്ടുകെട്ടിയത് 3,500 കോടിയുടെ അനധികൃത സ്വത്ത്.

കളളപ്പണത്തിനും അനധികൃത സ്വത്തിനുമെതിരെയുളള നടപടികളുടെ ഭാഗമായി ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ബിനാമി നിരോധന നിയമത്തിന്റെ കീഴില്‍ നടത്തിയ അന്വേഷണങ്ങളിലാണ് 3500 കോടി രൂപയുടെ അധികൃത സ്വത്തുവകകള്‍ കണ്ടുകെട്ടിയത്.

രാജ്യത്ത് 24 ബിനാമി നിരോധന യൂണിറ്റുകളാണ് ഇന്‍കംടാക്‌സ് വിഭാഗം ആരംഭിച്ചിരിക്കുന്നത്.ഇതുവരെ ഈ നിയമത്തിന് കീഴില്‍ 900 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ സ്ഥലങ്ങള്‍,ഫ്ലാറ്റുകള്‍,കടകള്‍,ആഭരണങ്ങള്‍,വണ്ടികള്‍, ബാങ്ക് നിക്ഷേപങ്ങള്‍,ഫിക്‌സഡ് ടെപ്പോസിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

വെറും അഞ്ച് കേസുകളിലായി മാത്രം 150 കോടിയുടെ അനധികൃത സമ്പാദ്യമാണ് കണ്ടുകെട്ടിയത് .ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്നു മാത്രം 110 കോടി വിലമതിപ്പുളള 50 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

2016 നവംബര്‍ ഒന്നിനാണ് ബിനാമി നിരോധന നിയമം നിലവില്‍ വരുന്നത്.ഈ നിയത്തിന്റെ അടിസ്ഥാനത്തില്‍ ബിനാമി ഇടപാടില്‍ സമ്പാദിച്ചത് എന്ന് തെളിയുന്ന ഏതൊരു വസ്തുവും കണ്ടുകെട്ടാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്

കൂടാതെ അനധികൃത സ്വത്തിന്റെ യഥാര്‍ഥ അവകാശി, ബിനാമി, ഇടനിലക്കാന്‍ മുതലായവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും വസ്തുവിന്റെ മതിപ്പ് വിലുടെ 25 ശതമാനം പിഴയും നിയമം അനുശാസിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കളളപ്പണത്തിനെതിരെയും അനധികൃത സ്വത്തിനെതിരെയുമുളള പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നിയമം ബിനാമി ഇടപാടുകാര്‍ക്കേറ്റ കടുത്ത പ്രഹരമാണ്

Post Your Comments

Close