ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ പത്രസമ്മേളന വിഷയത്തിൽ ജഡ്ജിമാർക്കെതിരെ മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ. ഇന്ന് നടന്നത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.
ജഡ്ജിമാരുടെ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ കോടതിക്കെതിരെ സംശയമുണ്ടാക്കാനേ ഉപകരിക്കൂവെന്നും കെജി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം ജഡ്ജിമാരുടേത് ബാലിശമായ നടപടിയാണെന്ന് ജസ്റ്റിസ് ആർ എസ് സോധി പ്രതികരിച്ചു. സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ 4 ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നത്.