ദുബായ്: കൊച്ചി സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദുബായ് സർക്കാറിനെ പ്രതിനിധീകരിച്ച് യു.എ.ഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അൽ ഗർഗാവി ചടങ്ങിൽ പങ്കെടുക്കും. സ്മാർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ ഇതേ ചടങ്ങിൽ നടക്കും.
ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. സ്മാർട്ട് സിറ്റി പ്രദേശത്തേക്കുള്ള റോഡുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായി വരികയാണ്. 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.