NewsKerala

ബാര്‍ കോഴ: വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നഷ്ടമായെന്ന് കോടതി

തൃശൂര്‍: വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നഷ്ടമായെന്ന് കോടതി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ബാര്‍ കോഴക്കേസ് പരിഗണിക്കവേ വിജിലന്‍സിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബുവിനും ബിജു രമേശിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.മന്ത്രിക്കെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

വിജിലന്‍സിന് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ കോടതി ഉത്തരവിട്ട് പത്ത് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസം ലഭിച്ചിട്ടും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്ന് ചോദിച്ച കോടതി ഒരു മാസത്തിനകം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണമെന്നും ഉത്തരവില്‍ പറയുന്നു.

വിജിലന്‍സ് കോടതിയെ മണ്ടനാക്കുകയാണോ എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളും കോടതിയില്‍ നിന്ന് ഉണ്ടായി. കെ. ബാബുവിന്റെ ആസ്തി പരിശോധിച്ചോയെന്നും പണം നല്‍കിയെന്ന് പറഞ്ഞ ആളെ ചോദ്യം ചെയ്‌തോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളും കോടതി ആരാഞ്ഞു. ലോകായുക്തയില്‍ തെളിവ് കൊടുത്തെന്ന് കരുതി വിജിലന്‍സ് കോടതി അടച്ചുപൂട്ടണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.

ദ്രുതപരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ഒരു മാസം കൂടി സമയം വേണമെന്നുമാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. കെ. ബാബുവിനെതിരായ ആരോപണം വിജിലന്‍സ് ഒരു തവണ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് ദ്രുതപരിശോധന നടത്താന്‍ ഉത്തരവിട്ടത്. ബൈര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close