ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എഡിജിപിമാരായ രാജേഷ് ദിവാനും ബി.എസ് മുഹമ്മദ് യാസിനും വിശിഷ്ടസേവനത്തിനുളള മെഡലിന് അര്‍ഹരായി.
തീരദേശ പൊലീസിന്റെ ചുമതലയില്‍ കൊച്ചിയിലാണ് മുഹമ്മദ് യാസിന്. രാജേഷ് ദിവാന് പരിശീലനച്ചുമതലയുമായി തിരുവനന്തപുരത്താണ്.
കേരളത്തില്‍ നിന്നുള്ള പത്ത് പോലീസുകാര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിനും അര്‍ഹരായിട്ടുണ്ട്. ഡിവൈഎസ്പിമാരായ പി. വാഹിദ്, എം.പി മോഹനചന്ദ്രന്, കെ.വി സന്തോഷ്, തൃശൂര്‍ അസിസ്റ്റന്‍ഡ് പൊലീസ് കമ്മീഷണര്‍ സി.എസ് ഷാഹുല്‍ ഹമീദ്, എറണാകുളം സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ബിജി ജോര്‍ജ്, എസ്.ഐമാരായ എം. ഹാജ നസറുദ്ദീന്‍, ജി.തുളസിധരന് നായര്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള മെഡല്‍ ലഭിച്ചത്.
ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ സ്റ്റേഷന് ഓഫീസര്‍ അലക്സാണ്ടര്‍ ചെന്നമ്പിള്ളി അന്നക്കുട്ടി, ലീഡിംഗ് ഫയര്മാന്മാരായ സി.വി ദിനേശന്, കെ.എ മനോജ് കുമാര്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.