ലണ്ടൻ : പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നൽകിയത് ഗീതാ വാക്യം ആലേഖനം ചെയ്ത വെള്ളി മണികൾ . കാമറൂണിന്റെ ഭാര്യയ്ക്ക് കേരളത്തിന്റെ അഭിമാനമായ ആറന്മുളക്കണ്ണാടിയും നൽകി .
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ചസൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത്അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതംഭൂതഭർതൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച
ഭഗവദ് ഗീതയിലെ പതിമൂന്നാം അദ്ധ്യായമായ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗത്തിലെ ഈ വരികളാണ് മണിയിൽ ചിത്രണം ചെയ്തിരിക്കുന്നത് .