തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിയ്ക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സര്‍വ്വീസിലിരിക്കെ സ്വകാര്യകോളജില്‍ നിന്ന് പണം പറ്റിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ വാര്‍ത്ത രേഖകള്‍ സഹിതം ആദ്യം പുറത്ത് വിട്ടത് ജനം ടിവിയാണ്.
അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം കൈപ്പറ്റിയതിലാണ് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്.
നേരത്തേ, ബാര്‍ കേസിലെ കോടതി വിധിയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ പ്രസ്താവന സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരുന്നത്.