ന്യൂഡല്‍ഹി: ജോസ് കെ മാണി നടത്തിയ നിരാഹാരം അവസാനിപ്പിക്കാനല്ല കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ മേഖലയ്ക്ക് സമാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചതെന്ന് വാണിജ്യസഹമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യമന്ത്രാലയം നടപടികള്‍ സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ റബ്ബര്‍ കര്‍ഷകരുടെ വിഷയം നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി നിര്‍മ്മല സീതാരാമന് ചൂണ്ടിക്കാട്ടി. രാജ്യത്തെ രണ്ട് തുറമുഖങ്ങളില്‍ റബ്ബര്‍ ഇറക്കുമതി നിയന്ത്രണം ഈ സാമ്പത്തിക വര്‍ഷം അവസാനം വരെ തുടരും.
റബ്ബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ച് വരികയാണ്. റബ്ബര്‍ വിലയിടിവ് നിയന്ത്രിക്കാന്‍ സര്ക്കാര്പ്രതിജ്ഞാബദ്ധമാണെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.