ഏഷ്യാകപ്പ്, ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ് പരന്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഡൽഹിയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ടീമിനെ പ്രഖ്യാപിക്കുക. ഓസ്ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യൻ നിരയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിന് മാർച്ച് എട്ടിനാണ് തുടക്കമാകുന്നത്. മാർച്ച് 15 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശിൽ ഈ മാസം 24 മുതൽ മാർച്ച് 6 വരെയാണ് ഏഷ്യാകപ്പ് നടക്കുന്നത്.
ഇതാദ്യമായാണ് ഏഷ്യാകപ്പ് ട്വന്റി 20 ഫോർമാറ്റിൽ നടക്കുന്നത്.