ന്യൂഡൽഹി : പ്രസിദ്ധ ഇ കോമേഴ്സ് കമ്പനിയായ സ്നാപ് ഡീൽ തങ്ങളുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ബോളിവുഡ് നായകൻ ആമിർഖാനെ ഒഴിവാക്കി . ആമിർഖാനുമായുള്ള കരാർ പുതുക്കേണ്ട എന്നാണ് കമ്പനിയുടെ തീരുമാനം
പുതിയതായി ആരേയും ബ്രാൻഡ് അംബാസഡർ ആക്കേണ്ടെന്നും കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുണ്ട് . തങ്ങളുടെ ഫ്രീചാർജ് വാലറ്റ് സ്കീം വഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് . കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയും ഉപഭോക്താക്കളെ വീണ്ടും സ്നാപ് ഡീൽ തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഓഫറുകൾ നൽകിയും വിപണി പിടിക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തിനെതിരെ ആമിർഖാൻ നടത്തിയതായി പറയപ്പെടുന്ന പരാമർശമാണ് ബ്രാൻഡ് അംബാസഡർ സ്ഥാനം നഷ്ടപ്പെടുത്താൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ . ആമിർഖാന്റെ പരാമർശവുമായി യാതൊരുവിധത്തിലും ബന്ധമില്ലെന്ന് സ്നാപ് ഡീൽ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.