കോഴിക്കോട്: സേഠ് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫൂട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ടീം അത്ലറ്റിക്കോ പരാനസിന് ആവേശോജ്ജ്വല വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരാനസ് ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്ഫോര്‍ഡ് എഫ്സിയെ വീഴ്ത്തിയത്.
ഗോള്‍രഹിതമായി മാറിയ ഒന്നാം പകുതിക്ക് ശേഷം കളത്തിലിറങ്ങിയ അത്ലറ്റിക്കോ പരാനസ് മികച്ച ആക്രമണമായിരുന്നു പുറത്തെടുത്തത്. ഇതാണ് ഗോളിലേക്കും വഴി തുറന്നത്.
അറുപതാം മിനുറ്റില്‍ ലൂയിസ് ഫെലിപ്പെ സോറസും അറുപത്തി രണ്ടാം മിനുറ്റില്‍ ജാവോ പെട്രോ സില്‍വയുമാണ് പരാനസിന് വേണ്ടി ഗോളുകള്‍ നേടിയത്.