കൊച്ചി : പ്രതിപക്ഷം അസഹിഷ്ണുത കാണിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി എ കെ ആന്റണി . ജനങ്ങളെ നിലപാടറിയിക്കാനുള്ള അവകാശം പ്രതിപക്ഷം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സോളാർ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം . അതിനു മുൻപ് മന്ത്രിസഭയുടെ രാജി ആവശ്യപ്പെടുന്നത് നീതിയല്ല . ആന്റണി ചൂണ്ടിക്കാട്ടി . നിരവധി കേസുകളിലെ പ്രതികളാണ് ഈ ആരോപണമുന്നയിക്കുന്നവരെന്ന് മറക്കരുത്. ആന്റണി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രസിഡന്റ് ഭരണം ആഗ്രഹിക്കുന്ന ഇടതുപക്ഷം ബിജെപിയുടെ കേന്ദ്രഭരണത്തോടാണ് താത്പര്യം കാണിക്കുന്നതെന്ന് മറക്കരുതെന്നും ആന്റണി പറഞ്ഞു.
സോളാർ വിഷയത്തിൽ ആന്റണി വാ തുറക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു . ഇതിനെത്തുടർന്നാണ് ആന്റണി പത്രസമ്മേളനം വിളിച്ച് സർക്കാരിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചത് .