കോട്ടയം: തന്റെ കൂടെ നില്ക്കുന്നവര് കെട്ടിപ്പുണരുകയും കുതികാല് വെട്ടുകയും ചെയ്യുന്നവരാണെന്ന് മുന്‍ മന്ത്രി കെ എം മാണി എംഎല്‍എ. രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടി വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാവാണ്. അദ്ദേഹത്തിന് രണ്ടു മുഖങ്ങളില്ല. അദ്ദേഹം കൂടെ നിന്നാല്‍ ചതിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും മാണി കോട്ടയത്ത് പറഞ്ഞു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലീം ലീഗിന്റെ കേരളയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാണി.
നേരത്തെ ബാര്‍ക്കോഴക്കേസില്‍ രാജിവച്ച മാണി തനിക്കെതിരെ ഗൂഡാലോചന നടന്നതായി ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയും, യുഡിഎഫ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയത്.