കൊച്ചി: കൊച്ചിയില്‍ എട്ടുകോടി രൂപയുടെ മയക്കുമരുന്നുമായി ആഫ്രിക്കന്‍ വംശജനെ പോലീസ് പിടികൂടി. എറണാകുളത്ത് എം.ജി റോഡിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയോളം വിലവരുന്ന ഹെറോയിനും ഒരു കോടിയുടെ മെറ്റാഫിനുമാണ് പിടിച്ചെടുത്തത്. ജൂഡ് മിഷേല്‍ എന്ന ഇയാള്‍ ആഫ്രിക്കന്‍ വംശജനാണെന്നു കസ്റ്റംസ് പ്രിവന്റീവ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.