വഞ്ചന ഇന്നും തുടരുന്നു - സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും - ഭാഗം - 06
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വഞ്ചന ഇന്നും തുടരുന്നു – സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് വഞ്ചനയും – ഭാഗം – 06

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2016, 05:08 am IST
FacebookTwitterWhatsAppTelegram

സോവിയറ്റ് നോക്കികളായി നിന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത പാർട്ടി പാകിസ്ഥാൻ വാദത്തെയും കാര്യമായി പിന്തുണച്ചിരുന്നു . ഭാരതമെന്നാൽ അനേകം ദേശീയതകളുടെ കൂട്ടമാണെന്നായിരുന്നു വാദം . ഈ അടിച്ചമർത്തപ്പെട്ട ദേശീയതകളിൽ മുസ്ലിം ദേശീയത ഉണർന്നെഴുന്നേറ്റത് കൊണ്ട് പാകിസ്ഥാൻ ആവശ്യമാണെന്ന് പാർട്ടി സമർത്ഥിച്ചു .എന്നാൽ ക്വിറ്റിന്ത്യാ സമര കാലത്ത് എത്ര പാദ സേവ ചെയ്തിട്ടും കമ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായി വിശ്വസിക്കാൻ ബ്രിട്ടൻ തയ്യാറാകത്തത് പോലെ ജിന്നയും കമ്യൂണിസ്റ്റുകളെ വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു .

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈവ ഘടകമെന്ന് അഭിമാനിച്ചിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച് കൊണ്ട് റഷ്യൻ താത്പര്യങ്ങൾക്ക് മുന്നിൽ ഇന്ത്യൻ താത്പര്യങ്ങൾ അടിയറ വയ്‌ക്കുകയായിരുന്നു. വിദേശ രാജ്യത്തോടുള്ള വിശ്വാസ്യമായ വിധേയത്വമായിരുന്നു അവരന്ന് കാഴ്ച വച്ചത് . പിതൃഭൂമിയായ റഷ്യയുടെ മുന്നേറ്റത്തിന് വേണ്ടി മാതൃഭൂമിയായ ഭാരതത്തെ വഞ്ചിക്കാൻ കാരണം ഈ വിധേയത്വവും ദാസ്യവുമായിരുന്നു . ഇതിനെല്ലാം സമയാസമയങ്ങളിൽ താത്വിക വിശദീകരണങ്ങൾ നൽകാനും അവർ മറന്നില്ല.
പിന്നീട് ചൈന ഭാരതത്തെ ആക്രമിച്ചപ്പോഴും മറ്റൊരു രൂപത്തിൽ ഈ വിധേയത്വവും വിശദീകരണവും നാം കണ്ടു .

ക്വിറ്റിന്ത്യാ സമരം പൊളിച്ചതിന്റെ മുഴുവൻ മഹത്വവും അവകാശപ്പെട്ടു കൊണ്ട് പി സി ജോഷി 1942 മാർച്ച് 15 ന് സമർപ്പിച്ച ആ റിപ്പോർട്ട് ഒരർത്ഥത്തിൽ ബ്രിട്ടീഷ് പാദസേവയുടെ യഥാർത്ഥ നയരേഖ തന്നെയായിരുന്നു . വിരോധാഭാസമെന്ന് പറയട്ടെ ഈ നയരേഖയും റിപ്പോർട്ടുകളും കൈമാറി പതിനാലാമത്തെ ദിവസം കയ്യൂർ സമര സഖാക്കൾ തൂക്കിലേറ്റപ്പെട്ടു . സർക്കാരിന്റെ മുന്നിൽ വിശ്വാസ്യത തെളിയിക്കാനുള്ള നെട്ടോട്ടത്തിനിടെ സാമ്രാജ്യത്വയുദ്ധ സമയത്ത് ജയിലിലായ സ്വന്തം സഖാക്കളെ കമ്യൂണിസ്റ്റുകൾ മറന്ന് പോയിരുന്നു ..എന്തിനു വേണ്ടിയാണോ പോരാടിയത് അതിന്റെ നേരേ വിപരീത ദിശയിൽ പാർട്ടി എത്തി നിൽക്കുമ്പോഴാണ് അവർക്ക് ജീവൻ വെടിയേണ്ടി വന്നത് . അതും ബ്രിട്ടന്റെ സഖ്യകക്ഷിയെന്ന പോലെ പ്രവർത്തിക്കുമ്പോഴാണത് സംഭവിച്ചതും .

ജന്മമെടുത്ത് ഒൻപത് പതിറ്റാണ്ടുകളായെങ്കിലും ഭാരതത്തിൽ നിർണായക ശക്തിയാകാൻ ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല . നിലവിലുള്ള സ്വാധീനം പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു . ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ബൗദ്ധിക വായ്‌ത്താരികൾ വെറും വാചാടോപങ്ങളായാണ് പരിഗണിക്കപ്പെടുന്നത് . ജന ഹൃദയങ്ങൾ പിടിച്ചെടുക്കാനുള്ള വേദികളിൽ അമ്പേ പരാജയപ്പെടുന്നു .ഭാരതമൊട്ടുക്കും ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുക്കാൻ പോരാടിയ പാർട്ടി ഇന്ന് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങുന്നു ….

അതെ ..

അന്ധമായ സോവിയറ്റ് ദാസ്യത്തിന്റെ പേരിൽ ജന്മനാടിനെയും പ്രവർത്തകരേയും ഒറ്റു കൊടുത്തതിന് കാലം കാത്തുവച്ച മറുപടി . !

Tags: Weekend Special
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies