മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരുടെ ആശങ്ക വർധിച്ചു. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ചടങ്ങിലെ ഫോട്ടോകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചടങ്ങിനിടെ പകർത്തിയ ക്ലോസ്-അപ്പ് വീഡിയോയിൽ സൽമാൻ പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷീണിതനായി കാണപ്പെട്ടതാണ് ആരാധകരെ ആശങ്കയിലാക്കിയത് ജീൻസും ഇളം നിറത്തിലുള്ള ടി-ഷർട്ടും ക്യാപ്പും ധരിച്ചാണ് താരം ചടങ്ങിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ അംഗരക്ഷകൻ ഷെറയും ഒപ്പമുണ്ടായിരുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആരാധകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവച്ചു. “ഇത് ശരിക്കും സൽമാൻ ഖാൻ തന്നെയാണോ? അദ്ദേഹത്തിന് സുഖമാണോ?”, “വളരെ ക്ഷീണിതനായി തോന്നുന്നു” തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
‘സൂയിസൈഡ് ഡിസീസ്’ പോരാട്ടം
സൽമാൻ ഖാൻ മുമ്പ് ട്രൈജെമിനൽ ന്യൂറാൽജിയ (Trigeminal Neuralgia) എന്ന അപൂർവവും അതിതീവ്ര വേദനയുണ്ടാക്കുന്നതുമായ നാഡീരോഗം ബാധിച്ചതായി തുറന്നുപറഞ്ഞിട്ടുണ്ട്. മുഖത്തിന്റെ ഒരു ഭാഗത്ത് കഠിന വേദന അനുഭവപ്പെടുന്ന ഈ രോഗത്തെ “സൂയിസൈഡ് ഡിസീസ്” എന്നും വിശേഷിപ്പിക്കാറുണ്ട്.
End of an era 💔
It’s really sad to see this condition of Salman khan. pic.twitter.com/eskJg1mgtu
— Dr Nimo Yadav 2.0 (@DrNimoYadav) July 19, 2026
കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ രോഗാവസ്ഥയെക്കുറിച്ച് സംസാരിച്ച സൽമാൻ, 2007-ൽ പാർട്നർ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗലക്ഷണങ്ങൾ ആരംഭിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിക്കാനും സംസാരിക്കാനും പോലും അതിശക്തമായ വേദന അനുഭവപ്പെട്ടിരുന്നുവെന്നും, നിരവധി വർഷങ്ങൾ വേദനസംഹാരികൾ കഴിച്ച ശേഷമാണ് ഗാമാ നൈഫ് സർജറി നടത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.















