ന്യൂഡല്‍ഹി: അഫ്സല് ഗുരു തീവ്രവാദി തന്നെയാണെന്നും ആരും അഫ്സല് ഗുരുവിനെ പുകഴ്ത്തേണ്ടെന്നും കോണ്‍ഗ്രസ്. അഫ്സല് ഗുരുവിന്റെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ച് അഫ്സല് ഗുരുവിനെ അനുകൂലിച്ച് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
തീവ്രവാദിയായി കോടതി പ്രഖ്യാപിച്ച വ്യക്തിയാണ് അഫ്സല് ഗുരു. ദീര്‍ഘനാളത്തെ വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതെന്നും അതിന് മുന്‍പ് എല്ലാ നിയമവശങ്ങളും പരിശോധിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി രണ്‍ദീപ് സര്‍ജേവാല ട്വിറ്ററില്‍ പറഞ്ഞു.
അഫ്സല് ഗുരുവിനെ അനുകൂലിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്്റു സര്‍വ്വകലാശാലയില്‍ പ്രകടനം നടത്താനുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിലും ഒരു സംഘം പോസ്റ്റര്‍ പ്രചരണം ഉള്‍പ്പെടെ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.