കോഴിക്കോട്: പി. ജയരാജനെതിരായ കേസ് ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലെ എല്ലാ പഞ്ചായത്തിലും ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം ഉണ്ടാക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
ഏത് കേസിലും പ്രതിയെ ആദ്യം കണ്ടെത്തിയ ശേഷം കാര്യങ്ങള്‍ നടത്തുക എന്നതാണ് സിബിഐയുടെ നടപടി. ജയരാജനെതിരായ കേസിലും ഇതേ രീതി സ്വീകരിച്ചതായി കോടിയേരി കുറ്റപ്പെടുത്തി. എന്നാല്‍ സിബിഐ ഓഫീസ് ഉപരോധം പോലുളള പ്രക്ഷോഭ പരിപാടികള്‍ തല്ക്കാലം ആസൂത്രണം ചെയ്യില്ലെന്ന് കോടിയേരി പറഞ്ഞു. ഓരോ സന്ദര്‍ഭങ്ങളില്‍ ഓരോ തരത്തിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുക. ഭൂരിപക്ഷ ജനങ്ങളിലും ഈ പ്രശ്നം എത്തിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായിട്ടാണ് കണ്ണൂരില്‍ പഞ്ചായത്തുകള്‍ തോറും പ്രതിഷേധം നടത്തുന്നത്.
ഉമ്മന്‍ചാണ്ടിയായാലും നരേന്ദ്രമോദിയായാലും യുഎപിഎ കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും അതിന് സിപിഎം വിധേയമാകാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. കേസെടുത്ത് സിപിഎമ്മിനെ തകര്‍ക്കാനാകില്ല. ഒരാള്‍ ഇല്ലാതായാല്‍ പാര്‍ട്ടി ഇല്ലാതാകില്ല. ജയരാജനെതിരായ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കോടിയേരി പറഞ്ഞു.
കതിരൂര്‍ മനോജ് വധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ പി. ജയരാജന് കോടതിയില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്.