കോഴിക്കോട്: സേഠ് നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്ബോളില്‍ ഡിനിപ്രോ ഫൈനലില്‍ കടന്നു. ഇംഗ്ലീഷ് ക്ലബ്ബ് വാട്ട്ഫോഡ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഡിനിപ്രോ കലാശക്കളിക്ക് യോഗ്യത നേടിയത്.
ഡിനിപ്രോയ്ക്ക് വേണ്ടി വ്ലാഡിസ്ലാവ് കൊജേര്ഗിനും മാര്‍ക്സിം ലുനോവും ഗോളുകള്‍ നേടി. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ വാട്ട്ഫോഡ് താരം ഷോണ്‍ മുറെയുടെ സെല്‍ഫ് ഗോളോടെ ഡിനിപ്രോ ഗോള്‍പട്ടിക തികച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡിനിപ്രോ ബ്രിസീല്‍ ടീമായ അത് ലറ്റിക്കോ പരാനസിനെ നേരിടും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അയര്‍ലണ്ട് ടീമായ ഷംറോക് റോവേഴ്സിനെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ടിം അത്ലറ്റികോ പരാനസ് ഫൈനലിലെത്തിയത്.